തിരുവനന്തപുരം: പാലോട് – കരുമൺകോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു. വീട്ടിലെ കോമ്പൗണ്ടിൽ കിടന്ന മാരുതി കാർ ആണ് കത്തിയത്. അജു എന്ന് വിളിക്കുന്ന പുരുഷോത്തമൻ (64) ആണ് മരിച്ചത്. ഒപ്പം വളർത്തുനായയും ഉണ്ടായിരുന്നു.
ചൊവ്വാഴ്ച്ച രാത്രി പത്തരയോടെയാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് കാർ കത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. .നേരത്തെ പുരുഷോത്തമൻ ഗൾഫിൽ ആയിരുന്നു. പാലോട് കുറച്ച് നാൾ ജീപ് ഓടിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഭാര്യയുമായി വഴക്കിട്ടിരുന്നു. ഭാര്യ ഇളയമകന്റെ വീട്ടിൽ പോയ സമയത്താണ് ആത്മഹത്യ ചെയ്തത്. പാലോട് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും.
<br>
TAGS : CAR CAUGHT FIRE | DEATH | THIRUVANATHAPURAM
SUMMARY : The pet dog and the owner of the house were burned inside the car of the house
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട് സ്വദേശിയുടെ ബാഗിൽ നിന്നു 896 ആമകളെ കസ്റ്റംസ്…
ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്- കെമ്പാപുര പാതയുടെ രൂപരേഖയിൽ മാറ്റം വരുത്താൻ ബിഎംആർസി…