ഫ്ലോറിഡയിലെ വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അമേരിക്കൻ എയർലൈൻസിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. താമ്പ വിമാനത്താവളത്തില്‍ നിന്നും അരിസോണയിലെ ഫിനിക്സ് നഗരത്തിലേക്ക് പറക്കാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ബോയിങ്ങിന്റെ 737-800 വിമാനത്തിന്റെ ടയറാണ് കത്തിയതെന്ന് വിമാനകമ്പനി വക്താവ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന 174 യാത്രക്കാര്‍ക്കും ആറ് ക്രൂ അംഗങ്ങള്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും ഇവരെ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചതായും വിമാനം ടെര്‍മിനലിലേക്ക് അയച്ചതായും അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവ് ആല്‍ഫ്രെഡോ ഗാര്‍ഡുനോ പറഞ്ഞു.
TAGS : AMERICAN AIRLINES | ACCIDENT | AIRPORT
SUMMARY : The plane’s tire burst before take-off
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന്‍ നംഖോറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ദുരിതം വിതച്ച് മഴ. കൊല്‍ക്കത്തയില്‍ കനത്ത മഴയില്‍ റോഡിനടിയിലെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് അഞ്ചുപേര്‍ മരിച്ചു.…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഒരാഴ്ച നീണ്ടു നിൽക്കുന്ന നോർക്ക ഇൻഷുറൻസ് മേള സംഘടിപ്പിക്കുന്നു. ദാസറഹള്ളി പൈപ്പ് ലൈൻ…