Categories: KERALATOP NEWS

ഭര്‍തൃവീട്ടുകാരുടെ സ്ത്രീധന പീഡനം ആത്മഹത്യയിലേക്ക് നയിച്ചു; ഷബ്നയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഏറാമലയിലെ ഷബ്‌നയുടെ മരണത്തില്‍ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഷബ്‌നയെ മരണത്തിലേക്ക് തള്ളി വിട്ടത് ഭർതൃ വീട്ടുകാരുടെ പീഡനമാണെന്ന് കുറ്റപത്രം. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഭർതൃ മാതാവ് നബീസ, ഭർതൃ സഹോദരി അഫ്സത്ത്, ഭർതൃ പിതാവ് മുഹമ്മദ്‌ ഭർത്താവിന്റെ അമ്മാവൻ ഹനീഫ എന്നിവരാണ് പ്രതികള്‍.

കഴിഞ്ഞ ഡിസംബർ 4നാണു ഷബ്‌നയെ ഭർതൃ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷബ്നയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍, സഹോദരി എന്നിവരെയാണ് പ്രതി ചേർത്തത്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് ഇവരെ പ്രതി ചേർത്തിരിക്കുന്നത്. ഇവരെ പ്രതി ചേർക്കുന്നതില്‍ ഷബ്നയുടെ മകളുടെ മൊഴിയാണ് നിർണായകമായത്. ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്ന ആത്മഹത്യ ചെയ്തത്.

ആയഞ്ചേരി സ്വദേശിയായ ഷബ്ന ഓര്‍ക്കാട്ടേരിയിലെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്‍റെ അമ്മാവനായ ഹനീഫയെ മാത്രമായിരുന്നു പോലീസ് ആദ്യം പ്രതി ചേര്‍ത്തിരുന്നത്. ഷബ്നയെ ഹനീഫ മര്‍ദ്ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇയാളെ അറസ്റ്റ് ചെയ്തു. പക്ഷേ മറ്റു ബന്ധുക്കളെ പ്രതി ചേര്‍ക്കാന്‍ പോലീസ് ആദ്യം തയ്യാറായില്ല.

ഇതില്‍ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഷബ്നയുടെ ഭര്‍തൃപിതാവ് മഹമൂദ് ഹാജി, മാതാവ് നബീസ, സഹോദരി ഹഫ്സത്ത് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തത്. ഗാര്‍ഹിക പീഡന നിരോധനനിയമം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാ പ്രേരണാ കുറ്റം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.


TAGS: SHBANA MURDER| DOWRY| CHARGE SHEET|
SUMMARY: Dowry harassment by in-laws led to suicide; The police filed a charge sheet in Shabna’s death

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88)  ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…

6 hours ago

ചിത്രീകരണത്തിനിടെ അപകടം; വിനായകൻ ആശുപത്രിയിൽ

കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…

6 hours ago

ക്രിസ്മസ്-പുതുവത്സര തിരക്ക്: മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍  അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…

7 hours ago

മംഗളൂരു സർവകലാശാലയ്ക്ക് കീഴിലെ 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടുന്നു

ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…

7 hours ago

സമസ്ത ശതാബ്ദി സന്ദേശ യാത്ര; അനുഗമിച്ച് ബെംഗളൂരു എസ്.വൈ.എസ്

ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…

7 hours ago

മ​ണ്ഡ​ല​പൂ​ജ 26നും 27​നും; ശ​ബ​രി​മ​ല​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തും

തി​രു​വ​ന​ന്ത​പു​രം: മ​ണ്ഡ​ല പൂ​ജ​യോ​ട​നു​ബ​ന്ധി​ച്ച് 26നും 27​നും ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തും. വെ​ർ​ച​ൽ ക്യൂ, ​സ്‌​പോ​ട്ട് ബു​ക്കിം​ഗ് എ​ന്നി​വ​യി​ൽ നി​യ​ന്ത്ര​ണം…

7 hours ago