KERALA

വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് ഇന്ന് തുടക്കമാകും

കാസറഗോഡ്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്ക് ഇന്ന് കാസറഗോഡ്‌ തുടക്കമാവും. ‘കേരളത്തെ വീണ്ടെടുക്കാൻ യു..ഡി.എഫ്’ എന്നതാണ് യാത്രയുടെ മുദ്രാവാക്യം.കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗാപാൽ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ അധികാരത്തിലേറ്റുകയാണ് യാത്രയുടെ ലക്ഷ്യം. ഒരു മാസം നീണ്ടുനില്‍ക്കുന്ന യാത്ര തിരുവനന്തപുരം ജില്ലയില്‍ പുത്തരിക്കണ്ടം മൈതാനത്ത് മാര്‍ച്ച് ഏഴിന് യാത്ര സമാപിക്കും.

ഇടത് സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾ തുറന്നുകാട്ടുക, യുഡിഎഫിൻ്റെ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പുതുയുഗ യാത്ര. വൈകുന്നേരം 4 മണിക്ക് കുമ്പളയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗാപാൽ യാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് കാസറഗോഡ്‌ ജാഥയ്ക്ക് സ്വീകരണം നൽകും. നാളെ രാവിലെ 10 മണിക്ക് ഉദുമ ടൗണിലും 11 മണിക്ക് കാഞ്ഞങ്ങാടും, 12 മണിക്ക് തൃക്കരിപ്പൂരിലും പുതുയുഗ യാത്രയുടെ സ്വീകരണ പൊതുസമ്മേളനങ്ങൾ നടക്കും.

എല്ലാ ജില്ലകളിലും വിവിധ മേഖലകളിലുള്ളവരുമായി വികസന വിഷയങ്ങളിൽ ചർച്ചയുണ്ടാകും. യു.ഡി.എഫ് പ്രചാരണ യാത്രയിൽ എല്ലാ ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. ഒരു ദിവസം അഞ്ച് മണ്ഡലങ്ങളിൽ പര്യടനം നടത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ വിഷയങ്ങൾ സംസ്ഥാനത്തുടനീളം ചർച്ചയാക്കുകയെന്ന ലക്ഷ്യവും യാത്രയിലുണ്ട്.
SUMMARY: The Puthu yuga yathra led by V.D. Satheesan will begin today.

NEWS DESK

Recent Posts

പഞ്ചാബിൽ ആം ആദ്മി പാർട്ടി നേതാവിനെ വെടിവെച്ചു കൊന്നു

ജലന്ധർ: പഞ്ചാബിലെ ജലന്ധറിൽ ആം ആദ്മി പാർട്ടി (എഎപി) നേതാവ് ലക്കി ഒബ്‌റോയിയെ അജ്ഞാതർ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.…

16 minutes ago

ടി.ദാസറഹള്ളി സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളി തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ടി.ദാസറഹള്ളി ചോക്കസാന്ദ്ര നേതാജി നഗര്‍ സെന്റ് ജോസഫ്സ് ആൻഡ് സെന്റ് ക്ലാരറ്റ് പള്ളിയിലെ തിരുനാളിന് ഇന്ന് വൈകിട്ട് 5.40ന്…

38 minutes ago

മൈസൂരുവിൽ കാട്ടാന ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

ബെംഗളൂരു: മൈസൂരു സരഗൂരിൽ കാട്ടാന ആക്രമണത്തിൽ 70-കാരൻ കൊല്ലപ്പെട്ടു. മതകരെ സ്വദേശി മാദയാണ് മരിച്ചത്. ബന്ദിപ്പുർ കടുവസങ്കേതത്തിലെ മൊളെയൂരില്‍ വ്യാഴാഴ്ച…

2 hours ago

അത്തിബലെ റോഡിലെ മണ്ണിടിച്ചിൽ; ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു

ബെംഗളൂരു: ഹൊസൂർ ദേശീയപാതയിലെ അത്തിബലെയിൽ നിർമാണത്തിനിടെ റോഡ് ഇടിഞ്ഞുതാഴ്ന്ന സംഭവത്തില്‍ ഇടിഞ്ഞ ഭാഗം പുനസ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി…

2 hours ago

മണിയന്‍ പിള്ള രാജുവിന്റെ കാറിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു; കാര്‍ നിര്‍ത്താതെ പോയി, കേസെടുത്ത് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ ആഢംബര കാറിടിച്ച് രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ഗുരുതര പരുക്ക്. വ്യാഴാഴ്ച…

3 hours ago

വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു: ഭാര്യയ്ക്കും 3 മക്കൾക്കും പൊള്ളലേറ്റു

വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ കാ​റി​ന് തീ​പി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി സ​ജീ​ർ(42) ആ​ണ് മ​രി​ച്ച​ത്. വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന സ​ജീ​റി​ന്‍റെ ഭാ​ര്യ​യും…

3 hours ago