തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചിൽ തുടരും. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചിൽ രാവിലെ തുടങ്ങും. സ്കൂബ ടീമും നേവി സംഘത്തിനൊപ്പം തെരച്ചിലിന് ഇറങ്ങും. സോണാർ ഉപയോഗിച്ച് പരിശോധിച്ച ശേഷമാകും ഇന്നത്തെ ദൗത്യം തുടങ്ങുക. രക്ഷാപ്രവർത്തനത്തിനായി ഇന്നലെ രാത്രി നാവികസേന സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
റെയിൽവെ ട്രാക്കിന് അടിയിലൂടെ കടന്നുപോകുന്ന ടണലിൽ ഇന്നലെ സ്കൂബ സംഘം പരിശോധന നടത്തിയെങ്കിലും അവരുടെ പ്രയത്നങ്ങൾ ഫലപ്രാപ്തിയിൽ എത്തിയില്ല . അതിശക്തമായി വെള്ളം ഒഴുക്കിവിട്ട് മാലിന്യം നീക്കാനുള്ള ശ്രമവും പരാജയപെട്ടു പോയി . തുടർന്ന് വൈകുന്നേരം ആറ് മണിയോടെ സ്കൂബ സംഘം തെരച്ചിൽ അവസാനിപ്പിച്ചിരുന്നു.
ഫയർഫോഴ്സും എൻഡിഎർഎഫും ഇന്നത്തെ പരിശോധനയിൽ ഭാഗമാകും. മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന സാഹചര്യത്തിൽ ഇന്ന് ഡൈവിങ് ഉണ്ടാവില്ല. തോടിൽ ജോയിയെ കാണാതായ ഭാഗത്ത് തടയിണ കെട്ടി വെള്ളം നിറയ്ക്കും. തുടർന്ന് തടയിണ പൊളിച്ച് പ്ലാസ്റ്റിക് ഉൾപ്പെടെ വളരെ വേഗത്തിൽ ഒഴുക്കിവിടും. മാലിന്യങ്ങൾ തന്നെയാണ് ദൗത്യത്തിന് തടസമായി നിൽക്കുന്നത്. വെള്ളം പമ്പ് ചെയ്തിട്ട് പോലും കെട്ടിക്കിടക്കുന്ന മാലിന്യത്തില്‍ നിന്ന് ഒരു കവര്‍ പോലും ഇളകി വരുന്ന സ്ഥിതിയല്ലെന്ന് സ്‌കൂബ ടീം കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
<BR>
TAGS : MAN MISSING,
SUMMARY : The search for Joy continues today; Navy and Fire Force NDRF will conduct a joint inspection
പാലക്കാട്: പ്ലസ്ടു വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ തോട്ടര സ്കൂളിലെ പ്ലസ്ടു വിദ്യാർഥി ഹിജാൻ ആണ്…
കൊച്ചി: ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കരയിലെ ടോള്‍ പിരിവ് പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹെെക്കോടതി. ഹർജി…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,320 രൂപയായി…
മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…