തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവർക്കായി ഊർജിതമായ തിരച്ചില്‍ തുടരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ള തിരച്ചിലാണ് ഇതുവരെയും നടത്തിയത്. ഇതിന്‍റെ ഭാഗമായി ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്‍റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തിരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്.
പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാര്‍ കേന്ദ്രീകരിച്ചുമാണ് ഇന്ന് തിരച്ചില്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. വയനാട്ടില്‍ നിന്ന് 150 ഉം നിലമ്പൂല്‍ നിന്ന് 76 ഉം മൃതദേഹങ്ങളാണ് ഇന്നലെ ലഭിച്ചത്. മൃതദേഹങ്ങള്‍ മറവുചെയ്യുന്നതിന് കൂടുതല്‍ സ്ഥലം ഏറ്റെടുക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.
154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേർ ഇപ്പോളും ആശുപത്രിയിലാണ്. ചൂരല്‍മല ഭാഗത്ത് ഒമ്പത് ക്യാമ്പുകളിലായി 1381 പേരാണുള്ളത്. ചാലിയാറിലും വനമേഘലയിലും തിരച്ചില്‍ ശക്തമാക്കാനും കടലില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തിയിട്ടുണ്ടോ എന്ന് തിരച്ചില്‍ നടത്താനും നിർദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സൈന്യം, വനംവകുപ്പ്, ഫയർഫോഴ്സ് എന്നിവരടങ്ങിയ സംഘത്തെയാണ് ഇന്ന് തിരച്ചിലിന് നിയോഗിച്ചത്. സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെയുള്ള മേഖലയിലേക്കും ഇതുവരെ പൂർണമായി എത്തിച്ചേരാൻ കഴിയാതിരുന്ന സണ്‍ റൈസ് വാലിയിലേക്കും തിരച്ചില്‍ സംഘത്തെ ഹെലിക്കോപ്പ്റ്ററിലാണ് എത്തിച്ചത്. തിരച്ചില്‍ നടത്താത്ത ഒരു പ്രദേശവും ഉണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് ഇത്.
ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശത്തേക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും മാത്രമേ പോകുന്നുള്ളു എന്ന് ഉറപ്പാക്കണം. 112 ടീമുകളായി 913 വാളന്‍റിയർമാരും പ്രദേശവാസികളും സേനാംഗങ്ങളോടൊപ്പം ചേർന്നിട്ടുണ്ട്. പോലീസ്, കരസേന, തമിഴ്നാട് അഗ്നിരക്ഷാ സേന എന്നിവരുടെ ഡോഗ് സ്ക്വാഡും തിരച്ചിലിന് രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. വെള്ളവും ചെളിയും ഇറങ്ങിയാല്‍ താമസയോഗ്യമാക്കാനാകുന്ന വീടുകളുണ്ട്. അങ്ങനെ സുരക്ഷിതമായ വീടുകളുള്ള ആളുകളെ വെള്ളമിറങ്ങിയാല്‍ ശുചീകരണത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ പോലീസിന്‍റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും.
ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച, തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുകയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സായുധ സേനകളുടെ (ആര്‍മി, നേവി, എയര്‍ ഫോഴ്സ്) തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
TAGS : WAYANAD LANDSLIDE | PINARAY VIJAYAN
SUMMARY : The search will continue; Will seek Navy’s help to conduct inspection at sea: Chief Minister
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…
മുംബൈ: ഇലക്ട്രിക് വാഹനങ്ങൾക്ക് ഹൈവേയിൽ ടോൾ ഒഴിവാക്കാനുള്ള നടപടിയുമായി മഹാരാഷ്ട്ര. അടുത്ത എട്ട് ദിവസത്തിനകം ഇത് നടപ്പാക്കാനാന് സ്പീക്കർ രാഹുൽ നർവേക്കർ…
ഇംഫാൽ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിലെത്തും. ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. സന്ദർശനത്തിന്റെ…
ബെംഗളൂരു: നമ്മ മെട്രോയുടെ പുതിയ ഡയറക്ടറായി അലോക് സഹായ് നിയമിച്ചു. മുൻ ഡയറക്ടർ എൻ.എം. ധോക്കെ ഫെബ്രുവരിയിൽ വിരമിച്ചിരുന്നതിനെ തുടര്‍ന്ന്…
ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ…
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നാട്ടിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലി ഏഴ് പേരെ ആക്രമിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുലിയെ 10…