പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പിടിയിലായ പ്രതി ചെന്താമര തന്‍റെ ഭാര്യയടക്കം അഞ്ച് പേരെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസിന് മൊഴി നല്‍കി. പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാളുടെ ഞെട്ടിക്കുന്ന മൊഴിയുണ്ടായത് പ്രാഥമിക ചോദ്യം ചെയ്യലില്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചു. പിണങ്ങി വേര്‍പ്പെട്ട് കഴിയുന്ന ഭാര്യയെ പോത്തുണ്ടിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി വകവരുത്താനാണ് പദ്ധതിയിട്ടതെന്നും ഇത് സാധിക്കാതെ വന്നതോടെയാണ് മറ്റ് രണ്ട് പേരെ കൊലപ്പെടുത്തിയതെന്നും പ്രതി പോലീസിനോട് പറഞ്ഞു.
2019 ല്‍ ഭാര്യ സജിതയെ കൊലപ്പെടുത്തിയതിലുള്ള പക സുധാകരന് തന്നോട് ഉണ്ടെന്ന് സംശയിച്ചെന്നും സുധാകരന്‍ തന്നെ ആക്രമിക്കുമെന്ന സംശയത്തെ തുടര്‍ന്നാണ് ഇയാളെയും അമ്മയെയും വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നും ഇയാള്‍ മൊഴി നല്‍കി. പ്രതിയെ സ്റ്റേഷനില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെ ഒന്‍പതരയോടെയാണ് കേരളത്തെ നടുക്കിയ ഇരട്ട കൊലപാതകം നെന്മാറയിലുണ്ടായത്. അയല്‍വാസിയായ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ പോയ ചെന്താമര, ജാമ്യത്തിലിറങ്ങിയ ശേഷം സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്‌മിയെയും കൊലപ്പെടുത്തുകയായിരുന്നു.
മന്ത്രവാദിയുടെ വാക്ക് കേട്ടാണ് അഞ്ച് വർഷം മുമ്പ് ചെന്താമര സുധാകരന്‍റെ ഭാര്യ സജിതയെ ക്രൂരമായി വെട്ടിക്കൊന്നത്. തന്‍റെ കുടുംബം തകരാൻ കാരണം നീണ്ട തലമുടിയുള്ള ഒരു സ്‌ത്രീയാണെന്ന് മന്ത്രവാദി ചെന്താമരയോട് പറഞ്ഞിരുന്നു. ഭാര്യയുടെ സുഹൃത്തായ അയൽക്കാരി സജിതയാണ് അതെന്ന് വിശ്വസിച്ചാണ് ചെന്താമര അവരെ കൊലപ്പെടുത്തിയത്.
<BR>
TAGS : NENMARA MURDER CASE
SUMMARY : The target was to kill five people including his wife; Chentamara’s shocking statement
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…