ആലപ്പുഴ: യു.ഡി.എഫ് സർക്കാരിൻ്റെ പുതിയ മദ്യനയം നവംബറോടെ പ്രഖ്യാപിക്കുമെന്ന് എക്സൈസ് മന്ത്രി എം ലിജു. പുതിയ നയം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകള്‍ അന്തിമഘട്ടത്തിലാണെന്നും, വിവിധ മേഖലകളില്‍ നിന്നും ലഭിച്ച നിർദ്ദേശങ്ങള്‍ സർക്കാർ പരിശോധിച്ചുവരികയാണെന്നും മദ്യവിരുദ്ധ സമിതികള്‍, ലഹരിവിരുദ്ധ സംഘടനകള്‍, മദ്യവ്യവസായ തൊഴിലാളി യൂണിയനുകള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി ചർച്ചകള്‍ നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.
നയം രൂപീകരിക്കുന്നതിനായുള്ള എക്സൈസ് വകുപ്പിൻ്റെ ചർച്ചകള്‍ ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു. ലഭിച്ച നിർദ്ദേശങ്ങളെല്ലാം സർക്കാർ ക്രോഡീകരിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാരിനകത്തും യു.ഡി.എഫ് മുന്നണിയിലും നടത്തുന്ന വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും അന്തിമ നയം പ്രഖ്യാപിക്കുക. നവംബർ പകുതിയോടെയോ അവസാനത്തോടെയോ പുതിയ മദ്യനയം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
SUMMARY: The UDF government’s liquor policy will be announced before November 30
















