ഫ്ലോറിഡ: ആക്സിയം 4 വിക്ഷേപണം ഇന്ന് നടക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 12.01 ന് നടക്കുമെന്ന് നാസ അറിയിച്ചു. ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അടക്കമുള്ള നാല് യാത്രികരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ഒടുവിൽ വിക്ഷേപണത്തിന് ഒരുങ്ങുന്നത്. രാകേഷ് ശർമ്മയ്ക്ക് ശേഷം, നാൽപ്പത്തിയൊന്ന് വർഷങ്ങൾ കഴിഞ്ഞ് ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ വീണ്ടും ബഹിരാകാശ യാത്ര നടത്തുന്നത്.
നാസയിൽ ബഹിരാകാശ യാത്രികൾ നടത്തി പരിചയമുള്ള ആക്സിയം സ്‌പേസിലെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണ്‍ ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഐഎസ്ആര്‍ഒ പ്രതിനിധിയായ ശുഭാംശു ശുക്ലക്കൊപ്പം, പോളണ്ടിലെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പ്രോജക്റ്റ് ബഹിരാകാശയാത്രികന്‍ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിവ്‌സ്‌കിയും ഹംഗറിയിലെ ടിബോര്‍ കപുവുമാണ് ദൗത്യത്തിന്റെ ഭാഗമാകുന്ന മറ്റു രണ്ട് പേര്‍. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകമാണ് യാത്രാ വാഹനം.
മെയ് 29-നാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചിരുന്നത്. പിന്നീട് അത് ജൂണ്‍ എട്ടിലേക്ക് മാറ്റി. തുടര്‍ന്ന് ജൂണ്‍ 10ലേക്കും 11 ലേക്കും മാറ്റിയിരുന്നു. പിന്നെയും വൈകിയ വിക്ഷേപണം ജൂണ്‍ 19-ലേക്കും 22ലേക്കും മാറ്റുകയായിരുന്നു. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ തയ്യാറെടുപ്പിലെ കാലതാമസം, മോശം കാലാവസ്ഥ, ദ്രാവക ഓക്‌സിജന്‍ ചോര്‍ച്ച, ബഹിരാകാശ നിലയത്തിന്റെ സര്‍വീസ് മൊഡ്യൂളിലെ സാങ്കേതിക തകരാര്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ മൂലമാണ് ദൗത്യത്തിന് കാലതാമസമുണ്ടായത്.
SUMMARY: Axiom 4 launch today; Shubham Shukla’s spacewalk at 12.01 pm Indian Standard Time
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ…