വത്തിക്കാന്‍: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട നല്‍കി ലോകം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വത്തിക്കാനില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. സെന്റ് പീറ്റേര്‍സ് ബസിലിക്കയിലാണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. ഇന്നലെ അർധ രാത്രിയിലെ പൊതുദർശനത്തിന് ശേഷമാണ് മാർപാപ്പയുടെ ഭൗതിക ശരീരം വെച്ച പേടകം പൂട്ടി മുദ്രവെച്ചത്.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. സെന്റ് പീറ്റേര്‍സ് ചത്വരത്തിലെ ചടങ്ങുകള്‍ക്ക് ശേഷം വിലാപയാത്രയായി ഭൗതിക ശരീരം സെന്റ് മേരി ബസിലിക്കയില്‍ എത്തിച്ചു. മാര്‍പാപ്പയെ അവസാനമായി കാണാന്‍ വഴികള്‍ക്കിരുവശവും ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. അനിയന്ത്രിതമായ തിരക്ക് കണക്കിലെടുത്ത് വൻ സുരക്ഷ ക്രമീകരണങ്ങളാണ് ദേവാലയ പരിസരത്ത് ഏർപ്പെടുത്തിയത്.
മാർപാപ്പയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്, സെലൻസ്കി, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെ 130 രാജ്യങ്ങളുടെ പ്രതിനിധികൾ വത്തിക്കാനിലെത്തിയിരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍ വത്തിക്കാനിലെത്തി.
പോര്‍ച്ചുഗീസ്, അറബിക്, ചൈനീസ്, ജര്‍മന്‍, പോളിസ്, എന്നീ ആറു ഭാഷകളില്‍ പ്രാര്‍ത്ഥന നടത്തി. 15 ഭാഷകളില്‍ സംസ്‌കാര ചടങ്ങുകള്‍ വിവരണത്തോടെ തത്സമയം സംപ്രേഷണം ചെയ്തു.
മരണപത്രത്തില്‍ തന്റെ ശവകുടീരത്തില്‍ സവിശേഷമായ അലങ്കാരങ്ങളൊന്നും പാടില്ലെന്നും തന്റെ പേര് ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നുമാത്രം എഴുതിയാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഒരു പതിറ്റാണ്ടിലേറെ ആഗോള കത്തോലിക്കാ സഭയെ നയിച്ചാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മടങ്ങിയത്. അര്‍ജന്റീനയിലെ ബ്യുണസ് ഐറിസില്‍ 1936 ഡിസംബര്‍ ഏഴിനായിരുന്നു ജനനം. ഹോര്‍ഗെ മരിയോ ബെര്‍ഗോളിയോ എന്നായിരുന്നു യഥാര്‍ഥ പേര്. 1958 ലാണ് ഈശോ സഭയില്‍ ചേര്‍ന്നത്. 1969 ഡിസംബര്‍ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കര്‍ദിനാള്‍ ആയി. സെമിനാരിയില്‍ ചേരുന്നതിനു മുമ്പ് ബ്യൂണസ് ഐറിസ് സര്‍വ്വകലാശാലയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
<BR>
TAGS : POP FRANCIS
SUMMARY : The world bids farewell to Pope Francis; He will be laid to rest at St. Mary Major Basilica
ന്യൂഡൽഹി: രാജ്യത്ത് അംഗീകാരമില്ലാത്ത 334 പാര്‍ട്ടികളെ രജിസ്ട്രേർഡ് പാര്‍ട്ടികളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. 2019 മുതല്‍ ആറ്…
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി അഞ്ച് പാക് യുദ്ധജെറ്റുകളും ഒരു വ്യോമാക്രമണ മുന്നറിയിപ്പിനായുള്ള വിമാനവും തകർത്തുവെന്ന് നാവികസേനാ മേധാവി മാർഷല്‍…
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…