പ്രതീക്ഷകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. 2025 ആദ്യം പിറന്നത് പസഫിക് തീരത്തെ ദ്വീപ് യ കിരിബാത്തിയിലാണ്. പിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷത്തെ വരവേറ്റു. കിഴക്കന്‍ മേഖലയിലെ ഓക‌്ലന്‍ഡ് നഗരം ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഇവിടെ പുതുവര്‍ഷപ്പിറവി ആഘോഷിച്ചത്. വര്‍ണശബളമായ കരിമരുന്ന് പ്രകടനത്തോടെ ഓസ്ട്രേലിയലിലെ സിഡ്നിയും പുതുവര്‍ഷത്തെ എതിരേറ്റു. സിഡ്നിയിലെ വിശ്വവിഖ്യാതമായ ഹാര്‍ബര്‍ ബ്രിഡ്ജിന്റെയും ഒപ്പേറ ഹൗസിന്റെയും പശ്ചാത്തലത്തിലായിരുന്നു നവവല്‍സരാഘോഷങ്ങള്‍. പിന്നാലെ ജപ്പാന്‍, തായ്‌വന്‍ തായ്‍ലന്‍ഡ് , ചൈന എന്നീ രാജ്യങ്ങളും പുതുവര്‍ഷത്തെ വരവേറ്റു.
ഇന്ത്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും പുതുവത്സരം ആഘോഷിച്ചു. ഇന്ത്യയിലും വിവിധ നഗരങ്ങളില്‍ ജനങ്ങള്‍ ആഘോഷവുമായി തെരുവിലിറങ്ങി. ഡല്‍ഹി, ചെന്നൈ, ബെംഗളൂരു , നഗരങ്ങളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ബെംഗളൂരു, മൈസൂരു, മംഗളൂരു, ബെളഗാവി അടക്കമുള്ള കർണാടകയിലെ വിവിധ നഗരങ്ങളിലും പുതുവർഷാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ബെംഗളൂരുവിൽ എം.ജി. റോഡ്, ചർച്ച് സ്ട്രീറ്റ്, ബ്രിഗേഡ് റോഡ് പരിസരങ്ങളിൽ കനത്ത തിരക്കനുഭവപ്പെട്ടു
കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്. കൊച്ചിക്ക് പുറമേ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, അടക്കമുള്ളയിടങ്ങളില്‍ നിരത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
<BR>
TAGS : NEW YEAR EVE
SUMMARY : The world welcomes the New Year in a festive mood
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…