LATEST NEWS

പന്തളം കൊട്ടാരം ഇളയ തമ്പുരാട്ടി അന്തരിച്ചു

തിരുവനന്തപുരം: പന്തളം കൊട്ടാരത്തിലെ ഇളയ തമ്പുരാട്ടിയും കൈപ്പുഴ പുത്തന്‍ കോയിക്കല്‍ കുടുംബാംഗവുമായ രോഹിണി നാള്‍ അംബാലിക തമ്പുരാട്ടി അന്തരിച്ചു. 94 വയസ്സായിരുന്നു. സ്വാതന്ത്ര്യസമര സേനാനി തൃശൂർ കുറ്റിമുക്ക് എറണൂർ ഇല്ലത്ത് പരേതനായ നീല കണ്ഠൻ നമ്പൂതിരിയുടെ പത്നിയാണ്.

പന്തളം കൊട്ടാരം നിർവ്വാഹക സംഘം ട്രഷറർ ദീപാവർമ്മ മകളാണ്. വേണുഗോപാല്‍ (മാവേലിക്കര കൊട്ടാരം) മരുമകനാണ്. പരേതരായ പന്തളം കൊട്ടാരം വലിയതമ്പുരാൻ പുണർതം നാള്‍ കെ രവി വർമ്മ, പരേതയായ വലിയ തമ്പുരാട്ടി തിരുവാതിര നാള്‍ ലക്ഷ്മി തമ്പുരാട്ടി, കെ. രാജരാജവർമ്മ (ഓമല്ലൂർ അമ്മാവൻ), കെ .രാമവർമ്മ (ജനയുഗം), എന്നിവർ സഹോദരങ്ങളാണ്.

ശവദാഹം ഉച്ചക്ക് ശേഷം മൂന്നിന് പന്തളം കൊട്ടാരം വക കൈപ്പുഴയിലുള്ള ശ്മശാനത്തില്‍ നടക്കും. ആശൂലം മൂലം പന്തളം വലിയ കോയിക്കല്‍ ക്ഷേത്രം അടച്ചു. ആഗസ്റ്റ് രണ്ടിന് വീണ്ടും തുറക്കും.

SUMMARY: The youngest princess of Pandalam Palace passes away

NEWS BUREAU

Recent Posts

പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ, മു​ട​ക്കു​ന്ന​വ​രു​ടെ കൂ​ടെ​യ​ല്ല: പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി

ആലപ്പുഴ: പി.എം ശ്രീ വിഷയത്തിൽ സിപിഐയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതികൾ നടപ്പാക്കുന്നതിനാണ് സർക്കാർ എന്നും മുടക്കുന്നവരുടെ…

5 hours ago

പിഎം ശ്രീ; ബുധനാഴ്ച യുഡിഎസ്എഫ് പഠിപ്പ് മുടക്ക്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ബുധനാഴ്ച സംസ്ഥാനത്ത് യുഡിഎസ്എഫ് പഠിപ്പ്മുടക്ക്. സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരവും അന്നേ…

5 hours ago

കാസറഗോഡ്‌ പ്ലൈവുഡ് ഫാക്ടറിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, ഏതാനും​പേർക്ക് ഗുരുതര പരുക്ക്

കാസറഗോഡ്‌: സീതാംഗോളിക്ക് സമീപം അനന്തപുരയിലെ പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. ഏതാനും ​പേർക്ക് ഗുരുതരമായി പരുക്കേറ്റു. അസം സിംഗ്ലിമാര…

5 hours ago

കനത്ത മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഒക്ടോബർ 28) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ…

6 hours ago

കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ് വടംവലി മത്സരം; എവര്‍ഷൈന്‍ കൊണ്ടോട്ടി ചാമ്പ്യന്‍മാര്‍

ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റ്, ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അന്തര്‍സംസ്ഥാന വടംവലി മത്സരം കാര്‍ഗില്‍ എക്യുപ്‌മെന്റ്‌സ് എം.ഡി എം.…

6 hours ago

‘മോൻത’ ചുഴലിക്കാറ്റ്; മൂന്ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, അതീവ ജാഗ്രത

ന്യൂഡല്‍ഹി: ബംഗാൾ ഉൾക്കടലിൽ 'മോൻതാ' ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത. ആന്ധ്ര പ്രദേശിലും ഒഡിഷയിലെ തെക്കൻ ജില്ലകളിലും…

7 hours ago