കോഴിക്കോട്: നാടക-സിനിമാ നടന്‍ എ.പി. ഉമ്മര്‍(89) അന്തരിച്ചു. വെള്ളിപറമ്പ് ആറേരണ്ടിലെ ‘ശാരദാസ്’ വീട്ടിലായിരുന്നു അന്ത്യം. നാടകസംവിധായകന്‍, രചയിതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. പാട്ടുകാരനായിവന്ന് പിന്നീട് അരങ്ങിലെത്തിയ നടനാണ് ഉമ്മര്‍.
‘അന്യരുടെ ഭൂമി’യിലൂടെ സിനിമാരംഗത്തെത്തിയ ഉമ്മറിന്റെ ശ്രദ്ധേയമായ കഥാപാത്രം ‘ഒരു വടക്കന്‍ വീരഗാഥ’യിലെ കൊല്ലന്റേതാണ്. അമ്പതോളം സിനിമകളിലും ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചു. 2021-ല്‍ ആഹ്വാന്‍ സെബാസ്റ്റിയന്‍ പുരസ്‌കാരം നേടി.
ഭാര്യ: പരേതയായ നടി കോഴിക്കോട് ശാരദ. മക്കള്‍: ഉമദ, സജീവ് (സലീം-സീനിയര്‍ ലാബ് ടെക്‌നീഷ്യന്‍, അരീക്കോട് താലൂക്ക് ആശുപത്രി, മലപ്പുറം), രജിത (നഴ്‌സിങ് അസിസ്റ്റന്റ്, ഹോമിയോ ആശുപത്രി, പെരിന്തല്‍മണ്ണ), അബ്ദുള്‍ അസീസ് (ശ്രീജിത്ത്-ഒമാന്‍).
TAGS : LATEST NEWS
SUMMARY : Theatre and film actor A.P. Ummer passes away
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പത്ത് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസ്സായിരുന്നു. ശബരിമല കയറുന്നതിനിടെ…
പാലക്കാട്: പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ കൂട്ടരാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍…
ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി. സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നോട്ട് എടുത്തതിനു പിന്നാലെ ട്രാക്കില്‍ നിന്നാണ്…
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.…
പത്തനംതിട്ട: ശബരിമല സ്വർണ്ണമോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘം സന്നിധാനത്ത് നടത്തിയ ശാസ്ത്രീയ പരിശോധന ഇന്ന് പുലർച്ചെ പൂർത്തിയായി.…