നാടക നടൻ എം.സി കട്ടപ്പന എന്നറിയപ്പെടുന്ന എം. സി. ചാക്കോ(75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്സിന്റെ പുണ്യതീർത്ഥം തേടി എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്.
മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിൽ എം. സി കട്ടപ്പന അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിലും സീരിയലുകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കാഴ്ച, പളുങ്ക്, നായകൻ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. 2007-ൽ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിച്ചു.
2014-ൽ കേരള സംഗീത നാടക അക്കാദമിയുടെ അഭിനയശ്രീ പുരസ്കാരവും ലഭിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കട്ടപ്പന സെന്റ് ജോർജ് ഫോറോന പള്ളി സെമിത്തേരിയിൽ നടക്കും.
ഇടുക്കി: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി മരിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്.…
ചെന്നൈ: നടന്‍ വിജയ് സേതുപതിക്കെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി യുവതി. രമ്യ മോഹന്‍ എന്ന സ്ത്രീയാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരെ…
തിരുവനന്തപുരം: കെഎസ്‌ആർടിസിക്ക് പെൻഷൻ വിതരണത്തിന് 71.21 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. ഈ…
റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഘറില്‍ കന്‍വാര്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ 18 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.…
കോഴിക്കോട്: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ കാര്യത്തില്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്.ഇത് സംബന്ധിച്ച് കാന്തപുരത്തിന്റെ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ട് ദിവസം സ്വർണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്.…