ബെംഗളൂരു : ശിവജിനഗര്‍ ബസ് സ്റ്റേഷന് സമീപത്തുള്ള മലയാളി ഉടമസ്ഥതയിലുള്ള മൊബൈൽ കടയിൽ മോഷണം. മലപ്പുറം തിരൂർ സ്വദേശി മുർഷിദ്, സഹോദരൻ മനാഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള വിശ്വാസ് കമ്യൂണിക്കേഷൻസിലാണ് മോഷണം നടന്നത്. 55 സ്മാർട്ട് ഫോണുകളും രണ്ടുലക്ഷം രൂപയും നഷ്ടപ്പെട്ടതായി കടയുടമ ശിവാജി നഗര്‍ പോലീസില്‍ പരാതി നല്‍കി.
ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. മോഷ്ടാക്കളുടെ ദൃശ്യങ്ങൾ കടയിലെ സിസിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുഖം മൂടി ധരിച്ച് രണ്ടു പേർ കടയുടെ അടുത്തെത്തുന്ന ദൃശ്യവും കടയുടെ പിറക് വശത്തു നിന്നും ഷട്ടർ കുത്തിതുറന്ന് അകത്തേക്ക് കയറുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തില്‍ കേസെടുത്ത ശിവജിനഗർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : THEFT
SUMMARY : Theft at Malayali’s mobile shop in Bengaluru
ചെന്നൈ: തമിഴ്നാട് കരൂർ ദുരന്തത്തില്‍ ടിവികെ അധ്യക്ഷൻ വിജയ്‍യ്ക്ക് സിബിഐ സമൻസ്. ഈ മാസം പന്ത്രണ്ടിന് ഡല്‍ഹിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ്…
കൊച്ചി: മുൻ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. ഏറെനാളായി…
കൊച്ചി: നർത്തകൻ ആർ.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ, പ്രശസ്ത നടി സ്നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായി അധിക്ഷേപിച്ച് കലാമണ്ഡലം…
ന്യൂഡല്‍ഹി: ശ്വാസതടസത്തെ തുടർന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീ ഗംഗ റാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയില്‍ വീണ്ടും വർധന. ഇന്ന് പവന് 440 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വർണത്തിന് 12,725…
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…