LATEST NEWS

മോഷണക്കേസ് പ്രതികള്‍ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

കൊല്ലം: കൊല്ലം കടയ്ക്കലില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് കൈ വിലങ്ങോടുകൂടി രക്ഷപ്പെട്ടത്. ഇവരെ കൊണ്ടുപോവുകയായിരുന്ന വാഹനം കൊല്ലം കടയ്ക്കലിലെ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കാൻ ഇറക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

പ്രതികളുടെ ആവശ്യം പരിഗണിച്ച്‌ വാഹനം നിർത്തി പുറത്തിറക്കിയപ്പോള്‍ ഈ അവസരം മുതലെടുത്ത് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചില്‍ ഊർജിതമാക്കി. സംസ്ഥാന വ്യാപകമായി ഇവർക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

SUMMARY: Theft suspects escape from police custody

NEWS BUREAU

Recent Posts

കരൂര്‍ ദുരന്തം; മരിച്ചവരുടെ എണ്ണം 40 ആയി

ചെന്നൈ: കരൂർ ദുരന്തത്തില്‍ മരണസംഖ്യ 40 ആയി. കാരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. ഇയാള്‍ ഇന്നലെ പ്രാഥമിക ചികിത്സക്ക്…

7 minutes ago

കരൂര്‍ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ…

2 hours ago

വിയോജിപ്പിനിടെ മുഖ്യമന്ത്രി രാജ്ഭവനില്‍; ഭാരതാംബ ചിത്രം ഒഴിവാക്കി

തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനില്‍ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് സർക്കാരും ഗവർണറും തമ്മില്‍ രൂക്ഷമായ തർക്കം നിലനില്‍ക്കുന്നതിനിടെ, മുഖ്യമന്ത്രി പിണറായി…

2 hours ago

പാരാ അത്‌ലറ്റിക്‌സില്‍ ഭാരതത്തിന് ആദ്യ സ്വര്‍ണ മെഡല്‍

ന്യൂഡൽഹി: ജെഎല്‍എൻ സ്റ്റേഡിയത്തില്‍ നടന്ന പുരുഷ ഹൈജമ്പ് ടി63 ഫൈനലില്‍ സ്വർണ്ണം നേടി 2025 ലെ ലോക പാരാ അത്‌ലറ്റിക്സ്…

4 hours ago

കരൂര്‍ ദുരന്തം; 38 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ചെന്നൈ: തമിഴ്‌നാട്ടിലെ കരൂരില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. മരിച്ചവരില്‍ പതിനേഴു സ്ത്രീകളും ഉള്‍പ്പെടുന്നു. ഇതില്‍ 38…

5 hours ago

മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നരക്ക് യാത്രയയപ്പ് നൽകി

ബെംഗളൂരു: തനിമ കലാ സാഹിത്യവേദി ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മാധ്യമപ്രവർത്തകൻ ഇഖ്ബാൽ ചേന്നരക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. ബെംഗളൂരു ഹിറ സെന്ററിൽ…

5 hours ago