LATEST NEWS

കേരളത്തിൽ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരില്ല; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലയില്‍ സ്ഥിരമായി വൈസ് ചാൻസിലർമാരെ നിയമിക്കാത്തതില്‍ സർക്കാരിനെയും ചാൻസലറിനെയും വിമർശിച്ച്‌ ഹൈക്കോടതി. സ്ഥിരമായി വിസിമാരില്ലാത്തത് ഉന്നത വിദ‍്യാഭ‍്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്നും പ്രശ്നം പരിഹരിച്ച്‌ വിസിമാരെ നിയമിക്കുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

കേരള വിസിയുടെ അധിക ചുമതല ഡോ. മോഹൻ കുന്നുമ്മലിന് നല്‍കിയത് ചോദ‍്യം ചെയ്തുള്ള ഹർജിയിലെ വിധിയിലാണ് വിമർശനം. സംസ്ഥാനത്തുള്ള 13 സർവകലാശാലകളില്‍ 12 ലും സ്ഥിരം വിസിമാരില്ലെന്നും ഇത് ഗുരുതരമായ സാഹചര‍്യമാണെന്നും കോടതി നിരീക്ഷിച്ചു. വിസി നിയമനവുമായി ബന്ധപ്പെട്ട് സ്ഥിരം ഹർജികള്‍ വരുന്ന സാഹചര‍്യമുണ്ടെന്നും ഇതിന് പരിഹാരം കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു.

SUMMARY: There are no permanent VCs in universities in Kerala; High Court criticizes

NEWS BUREAU

Recent Posts

ലാൽബാഗിൽ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം

ബെംഗളൂരു: ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനില്‍ ഫോട്ടോ വിഡിയോ ഷൂട്ടുകൾക്കും സ്വകാര്യ ചടങ്ങുകൾക്കും നിരോധനം. ഏർപ്പെടുത്തി ഹോർട്ടികൾച്ചർ വകുപ്പ് . നിരോധനം…

57 minutes ago

പി.വി.അൻവറിന്റെ വീട്ടിൽ ഇ.ഡി പരിശോധന

മലപ്പുറം: തൃണമൂൽ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ പി.വി അൻവറിന്റെ വീട്ടിൽ ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്) റെയ്ഡ്. നിലമ്പൂർ ഒതായിലെ…

1 hour ago

തൃശൂരിൽ തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

തൃ​ശൂ​ർ: തൃ​ശൂ​രി​ൽ ഗു​ണ്ടാ സം​ഘം തീ​യ​റ്റ​ർ ന​ട​ത്തി​പ്പു​കാ​ര​നെ കു​ത്തി. രാ​ഗം തി​യേ​റ്റ​റി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​ൻ സു​നി​ലി​നാ​ണ് കു​ത്തേ​റ്റ​ത്. വെ​ള​പ്പാ​യ​യി​ലെ വീ​ടി​ന് മു​ന്നി​ൽ…

2 hours ago

43 കിലോ മാനിറച്ചി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: 43 കിലോ മാന്‍ ഇറച്ചിയുമായി രണ്ടു പേരെ വനംവകുപ്പിന്റെ മൊബൈല്‍ സ്‌ക്വാഡ് പിടികൂടി. ദൊഡിണ്ടുവാടി ഗ്രാമത്തിലെ മഹാദേവ, കിരണ്‍…

2 hours ago

ആശുപത്രി ഇടനാഴിയിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ്‌ മരിച്ച സംഭവം, ശിശുക്ഷേമ സമിതി കേസെടുത്തു

ബെംഗളൂരു: പ്രസവത്തിനിടെ ആശുപത്രി ഇടനാഴിയിൽ കുഞ്ഞ് മരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ശിശുക്ഷേമ സമിതി. റാണെബെന്നൂർ കാങ്കോൽ സ്വദേശി രൂപ…

2 hours ago

സ്വര്‍ണക്കൊള്ള; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനായി എസ്‌ഐടി ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ റിമാന്‍ഡ് വിജിലന്‍സ് കോടതി…

2 hours ago