LATEST NEWS

ആര്‍‌എസ്‌എസും ബിജെപിയും തമ്മില്‍ ഒരു തര്‍ക്കവുമില്ല, നല്ല ഏകോപനം; മോഹൻ ഭാഗവത്

ഡല്‍ഹി: ബിജെപിയുടെ വിഷയങ്ങളില്‍ ആർഎസ്‌എസ് ഇടപെടാറില്ലെന്ന് സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്‌എസ് അല്ലെന്നു മോഹൻ ഭാഗവത് പറഞ്ഞു. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കില്‍ ബിജെപി അധ്യക്ഷനെ തീരുമാനിക്കാൻ ഇത്ര വൈകുമോ എന്നും മോഹൻ ഭാഗവത് ചോദിച്ചു.

ബിജെപി പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ, അതില്‍ ആർഎസ്‌എസിന് ഒന്നും പറയാൻ ഇല്ല. കേന്ദ്ര സർക്കാരുമായി മാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധമാണ്. വിവിധ പരിവാർ സംഘടനകള്‍ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ഞങ്ങള്‍ക്ക് കേന്ദ്രവുമായും സംസ്ഥാനങ്ങളുമായും നല്ല ഏകോപനമുണ്ട്. ആഭ്യന്തര വൈരുദ്ധ്യങ്ങളുണ്ടാകാം. എന്നാല്‍ ഒരു തരത്തിലുമുള്ള കലഹവുമില്ല. ഞങ്ങള്‍ക്ക് എല്ലാ സർക്കാരുകളുമായും നല്ല ഏകോപനമുണ്ട്. – വാർത്താ സമ്മേളനത്തില്‍ മോഹൻ ഭാഗവത് പറഞ്ഞു.

ചില പ്രശ്നങ്ങള്‍ ഉണ്ടാകാം, പക്ഷേ തർക്കങ്ങളില്ല. ഒത്തുതീർപ്പിനെക്കുറിച്ച്‌ സംസാരിക്കുമ്പോൾ അത് കൂടുന്നു. അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും അത് ചർച്ച ചെയ്ത് ഒരു കൂട്ടായ തീരുമാനം എടുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ ആർഎസ്‌എസും ബിജെപിയും പരസ്പരം വിശ്വസിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. രണ്ട് സംഘടനകളുടെയും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SUMMARY: There is no dispute between RSS and BJP, there is good coordination; Mohan Bhagwat

NEWS BUREAU

Recent Posts

ബസ് ജീവനക്കാര്‍ക്ക് പോലീസ് ക്ലിയറൻസ് നിര്‍ബന്ധം; ഹൈക്കോടതി

കൊച്ചി: ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് നിർബന്ധമെന്ന് ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകള്‍ സമർപ്പിച്ച ഹർജികള്‍…

4 hours ago

കനത്ത മഴ; ദക്ഷിണ കന്നഡ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്ന ദക്ഷിണ കന്നഡ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ കേന്ദ്ര റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ സുരക്ഷ മുൻ…

5 hours ago

കണ്ണൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: അലവിലില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. അലവില്‍ സ്വദേശികളായ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69)…

5 hours ago

കനത്ത മഴ; 9 ഡാമുകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന ഒമ്പതുഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാ പിച്ചു. കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്,…

6 hours ago

അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസ്; ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി

കൊച്ചി: അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച കേസുകളില്‍ വിചാരണക്കോടതി ജഡ്ജിമാര്‍ ദൃശ്യങ്ങള്‍ കണ്ട് ബോധ്യപ്പെടണമെന്ന് ഹൈക്കോടതി ഉത്തരവ്. തെളിവുകള്‍ നേരിട്ട് പരിശോധിച്ച്‌…

8 hours ago

ഒമ്പതാം ക്ലാസ് വിദ്യാർഥിനിസ്‌കൂളിലെ ശുചിമുറിയിൽ ആൺകുഞ്ഞിന് ജന്മം നൽകി; സംഭവം കർണാടകയിലെ യാദ്ഗിറിൽ

ബെംഗളൂരു:  സർക്കാർ റസിഡൻഷ്യൽ സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആൺകുഞ്ഞിന് ജന്മം നൽകി. കര്‍ണാടകയിലെ യാദ്ഗിർ ജില്ലയിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത…

8 hours ago