Categories: KERALATOP NEWS

നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; റവന്യൂ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകി. റവന്യു മന്ത്രിയാണ് മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറിയത്. നവീൻ ബാബുവിന് ക്ലീൻ ചീറ്റ് നൽകിക്കൊണ്ടുള്ളതാണ് ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട്.

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തെറ്റ് പറ്റിയെന്ന് നവീൻ ബാബു പറഞ്ഞതായി കളക്ടറുടെ പരാമർശവും റിപ്പോര്‍ട്ടിലുണ്ട്. പക്ഷെ എന്തുദ്ദേശിച്ചാണ് ഇങ്ങനെ പറഞ്ഞതെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കത്തിൽ പറയുന്നില്ല. എന്തു തരത്തിലുള്ള തെറ്റാണ് പറ്റിയതെന്ന് ചോദ്യത്തിന്  നവീന്‍ ബാബു അതിനു മറുപടിയില്ല എന്നാണ് കലക്ടറുടെ മൊഴിയിൽ പറയുന്നത്.

കൂടാതെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ എത്തുന്നത് ആരുടേയും ക്ഷണം ഇല്ലാതെയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ 24നാണ് നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെടുത്തി നടത്തിയ അന്വേഷണത്തിലെ റിപ്പോര്‍ട്ട് റവന്യൂ വകുപ്പിന് കൈമാറുന്നത്. തുടര്‍ന്ന് റവന്യൂ മന്ത്രി റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നു.

എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന വിവാദത്തില്‍ സമഗ്രമായ അന്വേഷണം നടത്താനാണ് ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ. ഗീത ഐഎഎസിന്റെ നേതൃത്വത്തിലുള്ള സംഘത്തെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്.
<BR>
TAGS : ADM NAVEEN BABU DEATH
SUMMARY : There is no evidence that Naveen Babu took bribe; Revenue Department’s investigation report handed over to the Chief Minister

Savre Digital

Recent Posts

കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്ത് വീണ് 5 വയസ്സുകാരനു ദാരുണാന്ത്യം

ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…

23 minutes ago

കേളി വനിതാ വിഭാഗം പായസറാണി മത്സര വിജയികള്‍

ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…

34 minutes ago

കുന്ദലഹള്ളി കേരളസമാജം കവിതാരചന മത്സര വിജയികൾ

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ…

42 minutes ago

ഹോം വര്‍ക്ക് ചെയ്തില്ല; കൊല്ലത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ തുട അധ്യാപകൻ അടിച്ചു പൊട്ടിച്ചു

കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്‌എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.…

1 hour ago

ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിതിൻ നബിൻ ചുമതലയേറ്റു

ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…

2 hours ago

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…

2 hours ago