ബെംഗളൂരു: മൈസൂരുവില്‍ ഇനി വേനല്‍ കാലത്തും കുടിവെള്ളം മുട്ടില്ല. ഉദ്ഘാട്‌നത്തിനൊരുങ്ങുകയാണ് കബനി പദ്ധതി. പ്രവൃത്തി ഉടന്‍ പൂര്‍ത്തീകരിച്ച് പദ്ധതി മുഖ്യമന്ത്രി സിദ്ധരമായ്യ ഉദ്ഘാടനം ചെയ്യുമെന്ന് എംഎല്‍എ ജിടി ദേവഗൗഡ അറിയിച്ചു. നഞ്ചന്‍കോടിനടുത്തുള്ള ബിദരഗോഡുവിലെ കബനി പദ്ധതി യാഥാര്‍ഥ്യമായാല്‍ മൈസൂരുവിന് പ്രതിദിനം 110 ദശലക്ഷം ലിറ്റര്‍ അധിക വെള്ളം ലഭിക്കും. ഇതോടെ വേനല്‍ക്കാലത്തുള്ള ജലക്ഷാമത്തിന് തീര്‍ത്തും പരിഹാരമാകും.
നിലവില്‍ കാവേരി നന്ദിയില്‍ നിന്നുള്ള കുടിവെള്ളമാണ് പൈപ്പുകളിലൂടെ നഗരത്തിലെ വീടുകളിലടക്കം എത്തിക്കുന്നത്. വേനല്‍ കാലത്ത് നദിയിലെ ജലക്ഷാമം കുടിവെള്ള വിതരണത്തെ ബാധിക്കാറുണ്ട്. കബനി പദ്ധതികൂടി യാഥാര്‍ഥ്യമായാല്‍ ഇതിന് തീര്‍ത്തും പരിഹാരമാകും.
കെമ്പാലുവിലെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷിക്കുന്ന കുറച്ച് ജോലികളാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. പ്ലാന്റിനുള്ളില്‍ വൈദ്യുത ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് മാത്രമാണ് ശേഷിക്കുന്നത്.
2008-ല്‍ ആരംഭിച്ച കബനി കുടിവെള്ള പദ്ധതി പിന്നീട് നീണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് കോര്‍പ്പറേഷന്‍, മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി സഹകരിച്ച് കര്‍ണാടക അര്‍ബന്‍ വാട്ടര്‍ സപ്ലൈ ആന്റ് ഡ്രെയിനേജ് ബോര്‍ഡ് രൂപീകരിച്ചാണ് പ്രവൃത്തി വേഗത്തിലാക്കിയത്.
പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ശ്രീരാംപുര, ജെപി നഗര്‍, കുവെമ്പുനഗര്‍, സരസ്വതിപുരം, അശോകപുരം, ശാരദാദേവിനഗര്‍, ടികെ ലേഔട്ട്, രാമകൃഷ്ണനഗര്‍, ദത്തഗല്ലി എന്നിവയുള്‍പ്പെടെ, കൃഷ്ണരാജ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എംസിസി പരിധിയിലെ 23 പ്രദേശങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. കൂടാതെ, രമാഭായ് നഗര്‍, മഹാദേവപുര, യൂണിവേഴ്സിറ്റി ലേഔട്ട്, ലിംഗാംബുഡിപാളയ തുടങ്ങിയ എട്ട് സ്വകാര്യ ലേഔട്ടുകളിലും ആര്‍ടി നഗര്‍, സോമനാഥ ലേഔട്ട്, ബൊഗാഡി, രൂപനഗര്‍, ബിഇഎംഎല്‍ ലേഔട്ട്, ജുഡീഷ്യല്‍ ലേഔട്ട്, രവിശങ്കര്‍ ലേഔട്ട്, വിജയനഗര്‍ 4-ാം സ്റ്റേജ് തുടങ്ങിയ മറ്റ് അയല്‍പക്ക പ്രദേശങ്ങളിലും കൂടുതല്‍ വെള്ളം ലഭിക്കും.
SUMMARY: There is no shortage of drinking water in Mysuru; Kabani project set for inauguration
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്നും ഗവണ്‍മെന്‍റ് ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നു. പിജി വിദ്യാർഥികളും ഹൗസ് സർജന്മാരും മാത്രമേ ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവിലെ അറിയപ്പെടുന്ന സാംസ്‌കാരിക പ്രവർത്തകനും സാഹിത്യകാരനുമായ അഡ്വ. ജിബു ജമാൽ (46) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ ചികിത്സയിലായിരുന്നു.…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. ഗ്രാം വില 90 രൂപ കുറഞ്ഞ് 11,135 രൂപയും പവന്‍ വില…
ദർഭംഗ: വെടിയുണ്ടകള്‍ക്ക് പകരം പാക്കിസ്ഥാൻ പീരങ്കികളെ നേരിടേണ്ടിവരുമെന്ന് താക്കീതുമായി അമിത് ഷാ. പാക്കിസ്ഥാൻ ഭീകരർക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി തിരഞ്ഞെടുപ്പിൽ ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാൻ മംദാനിയ്ക്ക് വൻ വിജയം. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും…
ബെംഗളൂരു: തെക്കന്‍ ബെംഗളൂരുവിലെ ഉത്തരഹള്ളിയില്‍ വയോധികയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അശ്വത് നാരായണന്റെ ഭാര്യ ശ്രീലക്ഷ്മി (65) ആണ്…