കൊച്ചി: എക്‌സാലോജിക് സിഎംആര്‍എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സിഎംആര്‍എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് കെ.ബാബുവാണ് ഹരജി പരിഗണിച്ചത്.
കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് രാഷ്ട്രീയ നേതാക്കളും മുഖ്യമന്ത്രിയുടെ മകളും മാസപ്പടിയായി പണം കൈപ്പറ്റിയതിൽ വിജിലൻസ് അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം. .മൂവാറ്റുപുഴ വിജിലൻസ് കോടതി നേരത്തെ ഈ ആവശ്യം തളളിയിരുന്നു. ഹര്‍ജിയിൽ വാദം നടക്കുന്നതിനിടെ ഹര്‍ജിക്കാരനായ ഗിരീഷ് ബാബു മരിച്ചിരുന്നു.
<BR>
TAGS : VEENA VIJAYAN | EXALOGIC DEAL
SUMMARY : There is no vigilance investigation in Masapadi case; The appeal was dismissed by the High Court
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്‍കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്‍കാൻ കോടതി…
തിരുവനന്തപുരം: മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ച സംഭവത്തില്‍ ബെവ്കോയ്ക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ സ്ഥാപനമായ മലബാർ ഡിസ്ലറീസ് ലിമിറ്റഡ്…
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവർണർ സി.വി. ആനന്ദ ബോസിനെതിരെ ബോംബ് ഭീഷണി. ഗവർണറുടെ ഔദ്യോഗിക വസതിയായ ലോക് ഭവനില്‍ സ്‌ഫോടനം…
ബെംഗളുരു: പാലക്കാട് വലിയപാടം വടക്കേടത്ത് ഹൗസില്‍ വി.കെ സുധാകരൻ (63) ബെംഗളുരുവില്‍ അന്തരിച്ചു. യെലഹങ്ക റെയിൽ വീൽ ഫാക്ടറിയിൽ റിട്ടയേഡ്…
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല സ്വദേശി എഎസ്‌ഐ ഷിബുമോൻ (49) ആണ് മരിച്ചത്. അഞ്ചുതെങ്ങ് പോലീസ്…