ബെംഗളൂരു: അറ്റകുറ്റപ്പണികളും വൈദ്യുതി വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാൽ ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ അറ്റകുറ്റപ്പണികൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ബെസ്കോം അറിയിച്ചു.
എച്ച്ബിആർ ലേഔട്ടും പരിസര പ്രദേശങ്ങളും ഉൾപ്പെടെ വടക്കൻ ബെംഗളൂരുവിലെ നിരവധി മേഖലകളെയാണ് വൈദ്യുതി മുടക്കം ബാധിക്കുക.
വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
എച്ച്ബിആർ രണ്ടാം, മൂന്നാം ബ്ലോക്കുകൾ, യാസിൻ നഗർ, ടീച്ചേഴ്സ് കോളനി, കൃഷ്ണ റെഡ്ഡി ലേഔട്ട്, ഇനായത്ത് നഗർ, ഗണേഷ് ടെമ്പിൾ റോഡ്, കെജി ഹള്ളി, വിനോഭ നഗർ, ലിഡ്കർ കോളനി, ജൽവായു വിഹാർ, കമ്മനഹള്ളി മെയിൻ റോഡ്, രാമയ്യ ലേഔട്ട്, കീർത്തി ലേഔട്ട്, ലിംഗരാജ്പുര വില്ലേജ്, ജാനകിറാം ലേഔട്ട്, ബിഡിഎ ലേഔട്ട്, ഗോവിന്ദപുര മെയിൻ റോഡ്, റഷാദ് നഗർ, ടെലികോം ലേഔട്ട്, പ്രകൃതി ലേഔട്ട്, എച്ച്ബിആർ അർക്കാവതി ലേഔട്ട്, ഹെന്നൂർ, നാഗദേവി ഇൻഡസ്ട്രീസ്, നെഹ്റു റോഡ്, മംഗള ലേഔട്ട്, ഓയിൽ മിൽ റോഡ്, എച്ച്ബിആർ അഞ്ചാം ബ്ലോക്ക്, എച്ച്ബിആർ ഒന്നാം ബ്ലോക്ക്, എകെ കോളനി, സങ്കൊല്ലി രായണ്ണ റോഡ്, ഇന്ദ്ര സ്ട്രീറ്റ്, തോമസ് റോഡ്, കമ്മനഹള്ളി, ബിആർ രണ്ടാം ബ്ലോക്ക്, സിഎംആർ റോഡ്, നാഗവാര മെയിൻ റോഡ്, എച്ച്ബിആർ സിഗ്നൽ റോഡ്, കാവേരി നഗർ, ഷിർദി സായി നഗർ, ബിഡിഎസ് നഗർ, നന്ദ ഗോകുൽ ലേഔട്ട്, സറൈപല്യ, വിനായക് നഗർ, അശ്വത് നഗർ, അനാമിക എൻക്ലേവ്, താണിസന്ദ്ര എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് ബെസ്കോം അറിയിച്ചു. വൈദ്യുതി മുടക്കം കണക്കിലെടുത്ത് പ്രദേശവാസികളും വ്യാപാര സ്ഥാപനങ്ങളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
SUMMARY: There will be power outage in various areas of Bengaluru today
















