ബെംഗളൂരു: നമ്മ മെട്രോയുടെ മൂന്നാം ഘട്ട പദ്ധതി ഉടൻ നടപ്പാക്കില്ല. നിർമാണ ചെലവ് വർധിച്ചതോടെയാണ് നടപടി. മൂന്നാംഘട്ടം (ഫേസ് 3എ) നിർമാണച്ചെലവ് 28,405 കോടി രൂപയാണ് ബിഎംആർസിഎൽ കണക്കാക്കിയിരിക്കുന്നത്. നേരത്തെ 15,000 കോടി രൂപയായിരുന്നു നിർമാണച്ചെലവ് കണക്കാക്കിയിരുന്നത്. ഇതാണ് ഇപ്പോൾ ഇരട്ടിയായി ഉയർന്നിരിക്കുന്നത്.
36.59 കിലോമീറ്റർ നീളുന്ന മൂന്നാംഘട്ടത്തിൽ, കിലോമീറ്ററിന് 776 കോടി രൂപയാണ് നിർമാണച്ചെലവ്. നമ്മ മെട്രോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ നിർമാണപ്രവൃത്തിയാണിത്. പദ്ധതിക്ക് ആവശ്യമായ തുകയുടെ 35 ശതമാനവും കടമെടുക്കാനാണ് സർക്കാർ തീരുമാനം.
കേന്ദ്ര – സംസ്ഥാന സർക്കാരുകൾ വകയിരുത്തുന്ന തുക ഉപയോഗിച്ചും കടമെടുത്തും ആണ് നമ്മ മെട്രോയുടെ ഫേസ് 3എ പൂർത്തിയാക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) തീരുമാനിച്ചിരിക്കുന്നത്. പദ്ധതിക്കാവശ്യമായ ഭൂമിയേറ്റെടുക്കലിന് 5,000 കോടി രൂപയാണ് കണക്കാക്കുന്നത്. ഈ തുക സംസ്ഥാന സർക്കാരാണ് അനുവദിക്കുക.
നമ്മ മെട്രോയുടെ 42.3 കിലോമീറ്റർ നീളുന്ന ഒന്നാം ഘട്ട പദ്ധതിക്ക് 14,133. 11 കോടി രൂപയാണ് നിർമാണച്ചെലവായത്. 334.11 കോടി രൂപയായിരുന്നു അന്ന് ഒരു കിലോമീറ്ററിന് ആവശ്യമായ ചെലവ്. 75.06 കിലോമീറ്റർ നീളുന്ന രണ്ടാംഘട്ടത്തിൽ, കിലോമീറ്ററിന് 408.93 കോടി വീതം മൊത്തം 30,695 കോടി രൂപയും 58.19 കിലോമീറ്റർ നീളുന്ന ഫേസ് 2 എ,ബി പദ്ധതികൾക്ക്, കിലോമീറ്ററിന് 254.13 കോടി വീതം മൊത്തം 14,788 കോടി രൂപയുമാണ് ചെലവായത്.
TAGS: BENGALURU UPDATES | NAMMA METRO
SUMMARY: Third phase of namma metro works to be delayed
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…