LATEST NEWS

പത്തനംതിട്ടയില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ മുപ്പത്‌ പേര്‍ക്ക് പരുക്ക്

പത്തനംതിട്ട: പമ്പയില്‍ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. 30 പേർക്ക് പരുക്കേറ്റു. ചക്കുപാലത്തിന് സമീപത്താണ് അപകടമുണ്ടായത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ചക്കുപാലത്തിന് സമീപത്താണ് അപകടം. അപകടത്തില്‍ കെഎസ്‌ആർടിസി ബസിന്റെ ഒരു വശം പൂർണമായി തകർന്നു.

ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്ക് പോയ കെഎസ്‌ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസും നിലക്കലിലേക്ക് വന്ന ബസുമാണ് അപകടത്തില്‍പെട്ടത്. ഒരു ബസില്‍ തീർത്ഥാടകരടക്കം 48 പേരും അടുത്ത ബസില്‍ 45 പേരുമാണ് ഉണ്ടായിരുന്നത്. ഉച്ചസമയത്തായിരുന്നതിനാല്‍ ഡ്യൂട്ട് മാറുന്നതിന്റെ ഭാഗമായി കെഎസ്‌ആർടിസി ജീവനക്കാരും ബസിലുണ്ടായിരുന്നു.

ചക്കുപാലത്തില്‍ വെച്ചാണ് ബസ് കൂട്ടിയിടിച്ചത്. പത്ത് വയസുള്ള കുട്ടി ഉള്‍പ്പെടെ 9 പേരെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. 30 പേർക്കാണ് പരുക്കേറ്റിരിക്കുന്നത്. പരുക്കേറ്റ ബാക്കിയുള്ളവരെ പമ്പയിലും നിലക്കലിലുമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

SUMMARY: Thirty people injured in collision between KSRTC buses in Pathanamthitta

NEWS BUREAU

Recent Posts

ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ മുങ്ങിമരിച്ചു

ഇടുക്കി: ഇടുക്കിയില്‍ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചു, കരുണാപുരം ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത്…

17 minutes ago

കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം

തിരുവനന്തപുരം: കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻ. പ്രശ്‌നബാധിത ബൂത്തുകളിലെ 27…

54 minutes ago

കണ്ണൂരില്‍ ലീഗ് സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: കണ്ണൂർ ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. മുസ്‌ലിം ലീഗ് സ്ഥാനാർഥി ടി.പി അറുവയെ കാണാതായെന്ന്…

3 hours ago

പൗരത്വം നേടും മുമ്പ് വോട്ടര്‍ പട്ടികയില്‍; സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ്. പൗരത്വം നേടും മുമ്പ് വോട്ടർ പട്ടികയിലിടം നേടിയെന്ന ഹർജിയില്‍ ഡല്‍ഹി റൗസ്…

4 hours ago

ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്നും രാജിവെച്ച്‌ ഭാഗ്യലക്ഷ്മി

കൊച്ചി: ഫെഫ്ക സംഘടനയില്‍ നിന്ന് രാജിവച്ച്‌ നടിയും ഡബ്ബിങ് ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി. ദിലീപിനെ തിരിച്ചെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ്…

5 hours ago

‘ദിലീപിന് നീതി ലഭിച്ചു’; സര്‍ക്കാര്‍ അപ്പീല്‍ പോകുന്നത് വേറെ പണിയില്ലാത്തതിനാലെന്ന് അടൂര്‍ പ്രകാശ്

പത്തനംതിട്ട: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണ കോടതി വെറുതെ വിട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍…

5 hours ago