തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ നവീകരിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളം പകല്‍ അടച്ചിടുമെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി. റണ്‍വേയുടെ ഉപരിതലം പൂർണമായും മാറ്റി റീകാർപ്പെറ്റിങ് നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിമാനത്താവളം അടച്ചിടുന്നത്.
ജനുവരി 14 മുതല്‍ മാർച്ച് 29 വരെയായിരിക്കും നവീകരണ പ്രവർത്തനങ്ങള്‍ നടക്കുക. ഈ ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറുമണി വരെ റണ്‍വേ അടച്ചിടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം വിമാനത്താലളത്തിലെ വിമാന സർവീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്. പുതിയ സമയക്രമങ്ങളെക്കുറിച്ച് അതത് വിമാനക്കമ്പനികള്‍ യാത്രക്കാർക്ക് വിവരം നല്‍കും.
TAGS : THIRUVANATHAPURAM | AIRPORT
SUMMARY : Runway renovation: Thiruvananthapuram airport will be closed during the day from 14th
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…