തിരുവനന്തപുരം വിമാനത്താവളം ഇന്ന് അഞ്ചു മണിക്കൂർ അടച്ചിടും. ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ രാത്രി 9 മണി വരെയാണ് തിരുവനന്തപുരം വിമാനത്താവളം അടച്ചിടുന്നത്. തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്നതിനാലാണ് വിമാനത്താവളം പ്രവർത്തനങ്ങള്‍ മുഴുവനായും നിർത്തി വച്ച് അടച്ചിടാൻ തീരുമാനിച്ചിട്ടുള്ളത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്ര നടക്കുന്ന സാഹചര്യത്തില്‍ വിമാനത്താവളം അടച്ചിടുന്നത് വിമാനങ്ങളുടെ സമയത്തില്‍ മാറ്റം വരാൻ ഇടയാക്കും എന്നതിനാല്‍ വിമാന കമ്ബനികളുമായി ബന്ധപ്പെട്ട് യാത്രക്കാർ തങ്ങളുടെ പുതുക്കിയ യാത്ര സമയം ശ്രദ്ധിക്കണമെന്നും വിമാനത്താവള അധികൃതർ അറിയിപ്പ് നല്‍കിയിട്ടുണ്ട്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്ന് വൈകിട്ട് 3 മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏർപ്പെടുത്തുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. വിമാനത്താവളം അടച്ചിടുന്നത് കൊണ്ടുതന്നെ യാത്രക്കാർ പുതുക്കിയ യാത്ര സമയം അറിയുകയും അതിനനുസരിച്ച് യാത്ര ചെയ്യുകയും ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.
TAGS : THIRUVANATHAPURAM | AIRPORT
SUMMARY : Thiruvananthapuram Airport will be closed for five hours today
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ…
ബെംഗളൂരു: പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ എം ജി റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.…