തിരുവനന്തപുരത്ത് സോഷ്യല്‍ മീഡിയ ഇൻഫ്ലുവെൻസറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. ആദിത്യ എസ് നായർ എന്ന 18 കാരിയാണ് ആത്മഹത്യ ചെയ്തത്. സൈബർ ആക്രമണമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. തിരുമല കുന്നപ്പുഴയിലാണ് സംഭവം.
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി ആദിത്യ സൗഹൃദത്തില്‍ ആയിരുന്നു. വേർപിരിഞ്ഞതോടെ പെണ്‍കുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. ഇതാണ് മരണകാരണമെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ഇൻസ്റ്റഗ്രാമില്‍ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ആദിത്യയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിന്നു. ഇന്നലെ രാത്രി ആദിത്യ മരണത്തിന് കീഴടങ്ങി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൂജപ്പുര പോലീസ് കേസെടുത്തു. സൈബർ ആക്രമണത്തിനെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയിരിക്കുകയാണ് കുടുംബം.
TAGS: SOCIAL MEDIA| CYBER ATTACK| DEATH|
SUMMARY: Cyber attack; Social media influencer committed suicide
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…