തിരുവനന്തപുരം കാട്ടാക്കടയില്‍ എംഎല്‍എയുടെ കാറിന് കടന്നുപോകാൻ സൗകര്യം ഒരുക്കിയില്ലെന്ന് ആരോപിച്ച് ഗർഭിണിയടക്കമുള്ള കുടുംബത്തിന് നേരെ ആക്രമണം. ജി സ്റ്റീഫൻ എംഎല്‍എക്കും ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമെതിരെയാണ് പരാതി. കാർ അടിച്ചുതകർത്തുവെന്നും യുവതിയുടെ മാല പൊട്ടിച്ചെന്നുമാണ് ആരോപണം.
എംഎല്‍എക്കും ഒപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്കുമെതിരെ സ്റ്റേഷനില്‍ കുടുംബം പരാതി നല്‍കി. ഇന്നലെ രാത്രിയിലാണ് സംഭവം. കാട്ടാക്കടയില്‍ കല്യാണ വിരുന്നില്‍ പങ്കെടുത്ത് തിരികെയിറങ്ങിയ കുടുംബത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ബിനീഷ്, ഭാര്യ നീതു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരുടെ കാറും തല്ലിത്തകര്‍ത്തു.
സംഘര്‍ഷത്തിനിടെ മാല പൊട്ടിച്ചെടുത്തെന്നും ഇവർ പറഞ്ഞു. ബിനീഷിന്‍റെ മൂക്കിനും കൈക്കും നെഞ്ചിനും പരുക്കുണ്ട്. എന്നാല്‍ ആക്രമണ വാര്‍ത്ത സ്റ്റീഫന്‍ എംഎല്‍എ നിഷേധിക്കുകയാണ്. സംഭവം നടക്കുമ്പോൾ താന്‍ കല്യാണ ഓഡിറ്റോറിയത്തില്‍ ആണെന്നാണ് എംഎല്‍എ പറഞ്ഞത്. ആരാണ് കുടുംബത്തെ ആക്രമിച്ചത് എന്ന് അറിയില്ലെന്നും സ്റ്റീഫന്‍ പറയുന്നു.
TAGS : THIRUVANATHAPURAM | G STEPHEN
SUMMARY : G Stephen MLA’s car was not allowed to pass; Assault on the family, including the pregnant woman
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് ന്യൂഡൽഹിയിലെത്തി. വ്യാഴാഴ്ച…
ബെംഗളൂരു: മലയാളി നഴ്സിങ് വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് വീണു മരിച്ചു കെ.ജി ഹള്ളിയിലെ സ്വകാര്യ നഴ്സിംഗ് കോളേജില്‍ രണ്ടാം വര്‍ഷ…
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം. താമരശ്ശേരി ചുരത്തിലെ വളവുകള്‍ വീതികൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരങ്ങള്‍ ക്രെയിന്‍…
കാസറഗോഡ്: ഹോസ്ദുര്‍ഗ് കോടതി ജഡ്ജിയും കോടതി പരിസരത്ത് സജ്ജമായിരുന്ന പോലീസ് സന്നാഹവും മടങ്ങിയതോടെ ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ…
ബെംഗളൂരു: കോട്ടയം മുണ്ടക്കയം അറത്തില്‍ വീട്ടില്‍ റോയ് ജോസ് (66) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ വാരണാസി മെയിൻ റോഡ്,…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനിനായുള്ള ആറാമത്തെ ട്രെയിൻസെറ്റിലെ ആറ് കോച്ചുകളും ബെംഗളൂരുവിൽ എത്തി. പശ്ചിമ ബംഗാളിലെ ടിറ്റാഗഡ് റെയിൽ…