LATEST NEWS

തിരുവഞ്ചൂരിനും വെർച്വൽ അറസ്റ്റ് ഭീഷണി

തിരുവനന്തപുരം: മുൻ ആഭ്യന്തരമന്ത്രിയും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വൽ അറസ്റ്റ് ഭീഷണി. മുബൈ പോലീസ് എന്ന വ്യാജേനയാണ് വെർച്വൽ അറസ്റ്റ് ഭീഷണി. വാട്സ് ആപ്പ് വഴിയാണ് സംഘം ബന്ധപ്പെട്ടത്. തിരുവഞ്ചൂരിൻ്റെ ആധാർ കാർഡും ഫോൺ നമ്പറും ഉപയോഗിച്ച്  കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും ഇതിൽ  മുബൈ പോലീസ് റജിസ്റ്റർ ചെയ്ത കേസിനേ തുടർന്നാണ് വെർച്വൽ അറസ്റ്റെന്നുമാണ് തട്ടിപ്പ് സംഘം പറഞ്ഞത്. സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.

വീഡിയോ കോളിലെത്തിയ പോലീസ് വേഷം അണിഞ്ഞ വ്യക്തിയേ കണ്ടപ്പോൾ തന്ന തട്ടിപ്പാണ് എന്ന വ്യക്തമായി എന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.  സൈബർ സെൽ കേസിൽ അന്വേഷണം ആരംഭിച്ചതായി  ഡിജിപി ഓഫീസിൽ നിന്നും അറിയിച്ചു.

SUMMARY: A virtual arrest scam has targeted former Kerala Minister Thiruvanchoor Radhakrishnan.

NEWS DESK

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസ് 14 ദിവസത്തേക്ക് റിമാൻഡില്‍

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസില്‍ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയില്‍ ഹാജരാക്കി…

51 seconds ago

സംസ്ഥാന ബജറ്റ്; അതിവേഗ റെയില്‍പാത പ്രാരംഭ ഘട്ടത്തിന് 100 കോടി

തിരുവനന്തപുരം: വിവാദമായ കെ. റെയില്‍ പദ്ധതിക്ക് പകരമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ അതിവേഗ റെയില്‍ പദ്ധതിക്ക് 100 കോടി…

48 minutes ago

റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണം; ഒറ്റയടിക്ക് കൂടിയത് 8640 രൂപ

തിരുവനന്തപുരം: സകലകാല റെക്കോർഡുകളും ഭേദിച്ച സ്വർണം മുന്നോട്ട്. ഇന്ന് സ്വർണവില ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർധിച്ചത്. ഇതോടെ ചരിത്രത്തില്‍…

2 hours ago

ആശമാരുടെ ഓണറേറിയത്തില്‍ 1000 രൂപയുടെ വര്‍ധനവ്, അങ്കണവാടി ജീവനക്കാരുടെ വേതനവും ഉയര്‍ത്തി; ബജറ്റില്‍ വൻ പ്രഖ്യാപനങ്ങള്‍ നടത്തി മന്ത്രി

തിരുവനന്തപുരം: ആശാ വർക്കർമാർക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. ആശമാരുടെ വേതനം 1000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാലഗോപാല്‍…

3 hours ago

പാലക്കാട് കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി

പാലക്കാട്: പാലക്കാട് സ്‌കൂളിലെ കായിക അധ്യാപകന്റെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ ഒരു വിദ്യാര്‍ഥി കൂടി മൊഴി നല്‍കി. കായിക അധ്യാപകനായ…

3 hours ago

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പാലക്കാട് ട്വന്റി -20യില്‍ കൂട്ടരാജി

പാലക്കാട്: എന്‍ഡിഎയുടെ ഘടകകക്ഷിയായതില്‍ പ്രതിഷേധിച്ച് പാലക്കാട് ട്വന്റി -20യില്‍ നിന്ന് കൂട്ടരാജി. മുതലമടയിലെ ജനകീയ വികസന മുന്നണി ട്വന്റി -20യില്‍…

4 hours ago