Categories: KERALATOP NEWS

തോമസ് കെ തോമസ് എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍

തിരുവനന്തപുരം: എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ. തോമസിനെ തിരഞ്ഞെടുത്തു. പി.കെ രാജന്‍ മാസ്റ്റര്‍, പി.എം. സുരേഷ് ബാബു എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍. സംസ്ഥാന നേതൃത്വത്തിന്‍റെ നിർദേശം ദേശീയ നേതൃത്വം അംഗീകരിച്ചു.പി സി ചാക്കോ രാജിവെച്ച ഒഴിവിലാണ് തോമസ് കെ തോമസിനെ തിരഞ്ഞെടുത്തത്.

സംസ്ഥാന എന്‍ സിപിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയെന്ന ഉദ്ദേശ്യത്തോടെ നേതാക്കളെ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ മുംബൈയിലേക്ക് ക്ഷണിച്ചിരുന്നു. ഈ യോഗത്തിലാണ് അധ്യക്ഷ പദവിയെ കുറിച്ച് അന്തിമ തീരുമാനമായത്. മന്ത്രി എ കെ ശശീന്ദ്രനാണ് അധ്യക്ഷ പദവിയിലേക്ക് തോമസ് കെ തോമസിന്റെ പേര് മുന്നോട്ട് വെച്ചിരുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ച പി.സി. ചാക്കോ ദേശീയ വർക്കിംഗ് പ്രസിഡന്റായി തുടരും.
<br>
TAGS : KERALA NCP
SUMMARY : Thomas K Thomas NCP State President

Savre Digital

Recent Posts

നിര്‍മാണത്തിലിരുന്ന ദേശീയപാത തകര്‍ന്നുവീണു; സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നു

കൊല്ലം: കൊട്ടിയം മൈലക്കാട് നിർമാണത്തിലിരുന്ന ദേശീയപാത തകർന്നു വീണു. സ്കൂള്‍ ബസ് അടക്കം 4 വാഹനങ്ങള്‍ക്ക് അപകടത്തില്‍പ്പെട്ടു. ദേശീയപാതയോട് ചേർന്ന…

21 minutes ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ ചെറുപുഴ കോഴിച്ചാൽ വയലിൽ കുടുംബാംഗം അന്നമ്മ തോമസ് (59) ബെംഗളൂരുവിൽ അന്തരിച്ചു. ജാലഹള്ളിക്ക് സമീപം ഷെട്ടിഹള്ളിയിലായിരുന്നു താമസം.…

1 hour ago

രത്തൻ ടാറ്റയുടെ രണ്ടാനമ്മ സിമോണ്‍ ടാറ്റ അന്തരിച്ചു

മുംബൈ: ടാറ്റ ഗ്രൂപ്പിലെ പ്രമുഖ വ്യക്തിത്വവും വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയുടെ പോറ്റമ്മയുമായ സിമോണ്‍ ടാറ്റ (95 വയസ്) അന്തരിച്ചു.…

2 hours ago

മണ്ണെണ്ണയ്ക്ക് വിലക്കയറ്റം; ആറ് മാസത്തിനിടെ ഉയര്‍ന്നത് 13 രൂപ

തിരുവനന്തപുരം: കേരളത്തിൽ മണ്ണെണ്ണ വില വീണ്ടും കുതിച്ചുയർന്നിരിക്കുന്നു. നിലവില്‍ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 74 രൂപയായി വർധിച്ചു. കഴിഞ്ഞ…

3 hours ago

ബലാത്സംഗക്കേസ്: മുൻകൂര്‍ ജാമ്യം തേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയില്‍

കൊച്ചി: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലില്‍ മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതില്‍ ഹർജി സമർപ്പിച്ചു.…

4 hours ago

അരുന്ധതി റോയിയുടെ ‘മദര്‍ മേരി കംസ് ടു മി’ക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: എഴുത്തുകാരി അരുന്ധതി റോയിയുടെ 'മദർ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി…

4 hours ago