തൊണ്ടിമുതല്‍ തിരിമറി കേസ്: ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ആന്‍റണി രാജു

കൊച്ചി: തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ‍്യപ്പെട്ട് ആന്‍റണി രാജു ഹൈക്കോടതിയെ സമീപിച്ചു. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിലെ ആവശ‍്യം. നേരത്തെ സമാന ആവശ‍്യവുമായി ആന്‍റണി രാജു തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു.

വസ്തുതകളും നിയമവും പരിഗണിച്ചില്ലെന്നും രേഖകളുടെ വിലയിരുത്തല്‍ തെറ്റായിരുന്നെന്നും അപ്പീലില്‍ പറയുന്നു. 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍‌ ലഹരി മരുന്ന് കേസില്‍ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയില്‍‌ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്‍റണി രാജുവിനെതിരേയുള്ള കേസ്.

അഭിഭാഷകനായ ആന്‍റണി രാജു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റി നല്‍കിയതിനെ തുടർന്ന് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു. ഐപിസി 120 ബി, 201, 409, 34 എന്നി വകുപ്പുകള്‍ കോടതിയില്‍ തെളിഞ്ഞു. കേസിലെ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഒന്നാം പ്രതി കോടതി ജീവനക്കാരനായ ജോസാണ്.

ആന്‍റണി രാജു ജോസുമായി ഗൂഢാലോചന നടത്തി തൊണ്ടിമുതല്‍ പുറത്തെടുത്ത് അതില്‍ കൃത്രിമത്വം വരുത്തി. സർക്കാർ ഉദ്യോഗസ്ഥരുടെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന, തെളിവ് നശിപ്പിക്കല്‍, കള്ള തെളിവ് നിർമിക്കല്‍, പൊതുവായ ഉദ്ദേശത്തോടെ ഒത്തു ചേർന്ന് ഗുഢാലോചന നടത്തുക, പൊതു സേവകന്‍റെ നിയമ ലംഘനം, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

SUMMARY: Thondimul embezzlement case: Antony Raju files appeal in High Court

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുൽ ഗാന്ധിക്കെതിരായ കയ്യേറ്റം; നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ...

14കാരിയെ ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോയി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്തു; സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിന് സമീപം ദേവനാഹള്ളിയിൽ പതിനാലുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ നിർബന്ധിച്ച്...

കൊളുക്കുമലയില്‍ കൊക്കയിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി: കൊളുക്കുമലയിലെ സിംഹപ്പാറയില്‍ നിന്ന് കൊക്കയിലേക്ക് വീണ യുവാവിനെ സാഹസിക രക്ഷാപ്രവർത്തനത്തിലൂടെ...

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് ജാമ്യം അനുവദിച്ച്‌ കോടതി; കാപ്പ കേസുള്ളതിനാല്‍ ജയില്‍ മോചിതനാകാൻ കഴിയില്ല

തിരുവനന്തപുരം: കോർപ്പറേഷൻ ബിജെപി കൗണ്‍സിലർ ആർ. സുഗതന് നെടുമങ്ങാട് സെക്കൻഡ് ക്ലാസ്...

സി.ജെ.പി-വിദ്യാര്‍ഥി സമരത്തിനു നേരെയുണ്ടായ അതിക്രമം; 24 ന് പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ 24...

‘ഭാവിതലമുറയുടെ സ്വപ്നങ്ങളും ജീവിതവും തകര്‍ക്കരുത്’; സിജെപി പ്രക്ഷോഭത്തിന് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ കോക്രോച്ച്‌ ജനതാ പാർട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

കറുപ്പണിഞ്ഞ് പ്രതിപക്ഷ എംപിമാര്‍; പാര്‍ലമെന്‍റിന് മുന്നിലും പ്രതിഷേധം

ന്യൂഡൽഹി: പാര്‍ലമെന്റില്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തി പ്രതിഷേധിച്ച്‌ പ്രതിപക്ഷ എംപിമാര്‍. കഴിഞ്ഞദിവസം...

വെമ്പായം ബാറിലെ സംഘര്‍ഷത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പ്രതി അനീഷ് മരിച്ചു

തിരുവനന്തപുരം: വെമ്പായം ജങ്ഷനിലെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ആളുകളുടെ ദേഹത്ത് പെട്രോളൊഴിച്ച്‌ തീയിട്ട...

Related Articles

Popular Categories