ബെംഗളൂരു: സർക്കാർ ജോലി തേടുന്ന ബിരുദധാരികൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ ജോലി നേടാൻ അവസരം. കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ പാസാകുന്നവർക്ക് കേന്ദ്ര ഗവൺമെന്റിന്റെ 4,5,6,7ലെവൽ ശമ്പള സ്കെയിലിലുള്ള തസ്തികകളിലേക്ക് നിയമനം ലഭിക്കും . വിവിധ തസ്തികകളിലായി ഏകദേശം 14,582 ഒഴിവുകൾ ഉണ്ട് . പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ജൂലൈ നാലിന് രാത്രി 11 മണി വരെയാണ്. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ എസ്എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റായ ssc.gov.inല്‍ കയറി ജൂലൈ നാലിനകം അപേക്ഷിക്കേണ്ടതാണ്.
അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ട്. ഇതിനുള്ള തിരുത്തല്‍ വിന്‍ഡോ ജൂലൈ 9ന് തുറന്ന് ജൂലൈ 11ന് അവസാനിക്കും. ടയര്‍ I പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ ഓഗസ്റ്റ് 30 വരെ നടക്കും.ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി ഇന്ത്യാ ഗവണ്‍മെന്റിന്റെ വിവിധ മന്ത്രാലയങ്ങള്‍/വകുപ്പുകള്‍/സംഘടനകള്‍, വിവിധ ഭരണഘടനാ സ്ഥാപനങ്ങള്‍/സ്റ്റാറ്റിയൂട്ടറി ബോഡികള്‍/ട്രിബ്യൂണലുകള്‍ എന്നിവയിലായി ഗ്രൂപ്പ് ‘ബി’, ഗ്രൂപ്പ് ‘സി’ തസ്തികകളിലെ ഒഴിവുകളാണ് നികത്തുക.
ടയര്‍ I, ടയര്‍ II എന്നിങ്ങനെ രണ്ട് തലങ്ങളിലായി കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുക. ടയര്‍ I ഒബ്ജക്റ്റീവ് തരം, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളും. ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍ ഒഴികെ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് ചോദ്യങ്ങള്‍. ഓരോ തെറ്റായ ഉത്തരത്തിനും 0.50 മാര്‍ക്കിന്റെ നെഗറ്റീവ് മാര്‍ക്ക് ഉണ്ടായിരിക്കും.അപേക്ഷാ ഫീസ് 100 രൂപ ആണ്. വനിതാ ഉദ്യോഗാര്‍ത്ഥികളെയും പട്ടികജാതി (എസ്സി), പട്ടികവര്‍ഗ (എസ്ടി), ഉദ്യോഗാര്‍ഥികളെയും ഫീസ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേരളത്തിലുള്ളവർക്ക് കർണാടക കേരള റീജിയണലിലുള്ള കോഴിക്കോട്, കണ്ണൂർ, തൃശൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം, മംഗളൂരു ബെംഗളൂരു, മൈസൂരു അടക്കം 16കേന്ദ്രങ്ങളിൽ പരീക്ഷയെഴുതാൻ കഴിയും. ഓരോരുത്തരും സൗകര്യപ്രദമായ 3പരീക്ഷ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കണം. പരീക്ഷ കേന്ദ്രം മാറ്റാനുള്ള അവസരം പിന്നീട് ലഭിക്കില്ല. അപേക്ഷിക്കാനുള്ള അവസാന തിയ്യതി കാത്ത് നില്കാതെ ഉടനെ അപേക്ഷിക്കുക.ഓവർലോഡ് കാരണം വെബ്സൈറ്റ് പ്രവർത്തന രഹിതമായേക്കാം.
SUMMARY: Those seeking jobs in the central government have 14,582 vacancies, and can apply for the Combined Graduate Level Examination till July 4.
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്‌ക്ക് സമീപത്തുണ്ടായ ചാവേർ സ്‌ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…
View Comments
Passport office