ന്യൂഡൽഹി: ഒരു വ്യക്തിക്ക് വോട്ടർ പട്ടികയില്‍ ഒന്നിലധികം ഇടങ്ങളില്‍ പേരുണ്ടെങ്കില്‍ അത്തരക്കാർക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ അനുമതിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ ഉത്തരാഖണ്ഡ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ ഒരു സർക്കുലർ നടപ്പാക്കുന്നത് സുപ്രീം കോടതി തടഞ്ഞു.
ഉത്തരാഖണ്ഡിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ സർക്കുലറിനെതിരെയാണ് സുപ്രീം കോടതി ഇടപെട്ടത്. വ്യത്യസ്ത പഞ്ചായത്തുകളിലോ മുനിസിപ്പാലിറ്റികളിലോ ഒന്നിലധികം സ്ഥലങ്ങളില്‍ വോട്ടുള്ളവർക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നും, ഈ കാരണത്താല്‍ അവരുടെ നാമനിർദ്ദേശ പത്രിക തള്ളരുതെന്നും സർക്കുലറില്‍ നിർദ്ദേശിച്ചിരുന്നു.
എന്നാല്‍, 2016-ലെ ഉത്തരാഖണ്ഡ് പഞ്ചായത്തിരാജ് ആക്ടിന്റെ 9 (6), 9 (7) വകുപ്പുകള്‍ പ്രകാരം, വോട്ടർപ്പട്ടികയില്‍ ഒന്നിലധികം തവണ പേരുള്ളവർക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിയില്ല. നിയമത്തിലെ ഈ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് എങ്ങനെ ഇത്തരമൊരു സർക്കുലർ പുറത്തിറക്കാൻ സാധിക്കുമെന്നും സുപ്രീം കോടതി ആരാഞ്ഞു.
ഈ സർക്കുലർ നേരത്തെ ഉത്തരാഖണ്ഡ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും, അവരുടെ ആവശ്യം കോടതി തള്ളുകയായിരുന്നു. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച്, കമ്മിഷന്റെ നടപടി നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, സർക്കുലർ ഒരുകാരണവശാലും നടപ്പാക്കരുതെന്ന് കർശനമായി നിർദ്ദേശിച്ചു.
SUMMARY: Those with double votes cannot contest elections; Supreme Court’s crucial verdict
ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…
തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…
അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച് ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…
തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…
ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…