Categories: KARNATAKATOP NEWS

ഗൗരി ലങ്കേഷ് വധക്കേസ്; മൂന്ന് പ്രതികൾക്ക് ജാമ്യം

ബെംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ മൂന്ന് പേർക്ക് ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. കലബുർഗി ബെഞ്ചിലെ ജസ്റ്റിസ് എസ്. വിശ്വജിത്ത് ഷെട്ടിയാണ് പ്രതികളായ അമിത് ദിഗ്വേക്കർ, കെ. ടി. നവീൻ കുമാർ, എച്ച് എൽ സുരേഷ് എന്നിവർക്ക് ജാമ്യം അനുവദിച്ചത്.

വിചാരണ വൈകുന്നതിൻ്റെ പേരിൽ 2023 ഡിസംബറിൽ ഹൈക്കോടതി ജാമ്യം അനുവദിച്ച മറ്റൊരു പ്രതി മോഹൻ നായക്കിൻ്റെ കേസ് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പേരും ജാമ്യത്തിന് ഹർജി നൽകിയത്. കുറ്റപത്രത്തിൽ ആകെ 527 സാക്ഷികളുണ്ടെന്നും എന്നാൽ 90 പേരെ മാത്രമേ അന്ന് വിസ്തരിച്ചിരുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടിയാണ് നായക് ജാമ്യം തേടിയിരുന്നത്. വിചാരണ പൂർത്തിയാക്കാൻ വൈകിയതും നായക് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

2017 സെപ്റ്റംബർ 5ന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് മോട്ടോർ സൈക്കിളിലെത്തിയ രണ്ട് പേര്‍ വെടിവച്ചത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും കൊണ്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായിരുന്നു.

ഒരു വര്‍ഷം കൊണ്ട് തന്നെ പ്രത്യേക അന്വേഷണ സംഘം കേസിലെ 17 പ്രതികളെയും പിടികൂടി. എന്നാല്‍ കൊലപാതകം നടന്ന് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല.

TAGS: KARNATAKA | HIGHCOURT | BAIL
SUMMARY: Gauri Lankesh murder case: Karnataka High Court grants bail to 3 accused

Savre Digital

Recent Posts

കൊലപാതക ശ്രമം അടക്കം 53 ക്രിമിനൽ കേസുകളിലെ പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകൻ…

1 hour ago

അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ

ബെംഗളൂരു: കരസേനയുടെ ബെംഗളൂരു റിക്രൂട്ടിങ് ഓഫിസിനു കീഴിലുള്ള അഗ്നിവീർ റിക്രൂട്‌മെന്റ് റാലി 13 മുതൽ 19 വരെ ബെള്ളാരി ജില്ലാ…

1 hour ago

തേനീച്ചയുടെ ആക്രമണത്തില്‍ 30 വിദ്യാർഥികൾക്ക് പരുക്ക്

ബെംഗളൂരു: തേനീച്ച ആക്രമണത്തെ തുടർന്ന് 30 വിദ്യാർഥികൾക്ക് പരുക്കേറ്റു. കുടക് വിരാജ്‌പേട്ട ഗവ. പ്രൈമറി സ്‌കൂളിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം.…

1 hour ago

ബെളഗാവിയിലെ സ്കൂള്‍ ഹോസ്റ്റലില്‍ വീണ്ടും ഭക്ഷ്യവിഷബാധ; 12 കുട്ടികൾ ആശുപത്രിയിൽ

ബെംഗളൂരു: ബെളഗാവിയിലെ സ്‌കൂൾ ഹോസ്‌റ്റലിൽ ഭക്ഷ്യ വിഷ ബാധയുണ്ടായതിനെ തുടർന്ന് 12 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കോടി താലൂക്കിലെ ഹിരെകൊടി…

1 hour ago

നമ്മ മെട്രോ പിങ്ക് ലൈന്‍; ആദ്യഘട്ട ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ

ബെംഗളൂരു: നമ്മ മെട്രോ കല്ലേന അഗ്രഹാര-നാഗവാര പിങ്ക് ലൈനിൻ്റെ ആദ്യഘട്ടത്തിലെ ട്രെയിൻ സർവീസ് അടുത്ത വര്‍ഷം മേയിൽ ആരംഭിക്കും. ബെംഗളൂരു…

2 hours ago

കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികള്‍ക്ക് (എസ്‌ഐആര്‍) ഇന്ന് തുടക്കം

തിരുവനന്തപുരം: കേരളമടക്കമുള്ള ഒമ്പത് സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണപ്രദേശങ്ങളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്‌ഐആര്‍) നടപടികൾക്ക് ഇന്ന് തുടക്കമാകും. വീടുകൾ…

3 hours ago