നീലേശ്വരം: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മൂന്ന് പ്രതികൾക്ക് ജാമ്യം. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്‍റ് ചന്ദ്രശേഖരൻ, സെക്രട്ടറി ഭരതൻ, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവർക്കാണ് ഹോസ്‌ദുർഗ് സിജെഎം കോടതി ജാമ്യം അനുവദിച്ചത്.
സംഭവത്തിൽ എഡിഎമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് നാളെ ജില്ലാ കലക്‌ടർ കെ. ഇമ്പശേഖറിന് കൈമാറും. ഉപാധികളോടെയാണ് ഹോസ്‌ദുർഗ് സിജെഎം കോടതി മൂന്ന് പ്രതികൾക്കും ജാമ്യം അനുവദിച്ചത്.
മൂന്ന് പ്രതികളുടെയും പാസ്പോർട്ട് പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പ്രതികൾ നിലവിൽ ഉള്ളതോ സമാനമായതോ ആയ ചുമതലകൾ ഏറ്റെടുക്കരുതെന്നും, ആഴ്‌ചയിൽ രണ്ട് ദിവസം നീലേശ്വരം പോലീസ് സ്‌റ്റേഷനിൽ ഹാജരാകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
പ്രതികൾ അശ്രദ്ധമായി വെടിമരുന്ന് കൈകാര്യം ചെയ്തെന്നായിരുന്നു പോലീസിന്‍റെ റിപ്പോർട്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ബാബു പെരിങ്ങോത്ത് അന്വേഷിക്കുന്ന കേസിൽ ക്ഷേത്ര ഭാരവാഹികളായ അഞ്ചു പ്രതികൾ ഒളിവിലാണ്. ക്ഷേത്രക്കമ്മിറ്റിയ്ക്ക് പുറമെ ആഘോഷ കമ്മിറ്റിയിൽ ഉള്ളവരെയും പ്രതി ചേർത്തേക്കും.
TAGS: KERALA | NILESWARAM BLAST
SUMMARY: Three accused in Nileswaram blast incident got bail
തിരുവനന്തപുരം: നിരത്ത് കീഴടക്കാന്‍ പുതുപുത്തന്‍ ബസുകളുമായി കെഎസ്ആര്‍ടിസി. എട്ട് ശ്രേണികളിലുള്ള 143 ബസുകളുടെ ഫ്ലാഗ്ഓഫ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന്…
തിരുവനന്തപുരം: സ്കൂളുകളിൽ ഓണം, ക്രിസ്മസ്, റംസാൻ എന്നീ ആഘോഷ പരിപാടികൾ നടക്കുന്ന ദിവസം വിദ്യാർത്ഥികൾക്ക് സ്കൂളിൽ യൂണിഫോം നിർബന്ധമാക്കേണ്ടതില്ല. ഇത്…
ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനിടെ ട്രാക്ടർ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഹാസൻ അരക്കൽഗുഡു താലൂക്കിലെ കൊണാനുരു ഹോബ്ലി കബ്ബാലിഗെരെ…
ബെംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ബിജെപി നേതാവായ ബി എൽ സന്തോഷിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് കർമസമിതി നേതാവും ഹിന്ദു…
ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ ശ്രീ കൃഷ്ണ ജന്മാഷ്ടമി ഘോഷയാത്ര സെപ്റ്റംബർ 14…
ബെംഗളൂരു: ആപ്പിള്‍ സ്മാര്‍ട്ട് ഫോണുകളുടെ ഇന്ത്യയിലെ മൂന്നാമത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ ബെംഗളൂരുവില്‍ ഒരുങ്ങുന്നു. ബെംഗളൂരു നോർത്തിലെ മാൾ ഓഫ് ഏഷ്യയിൽ…