ബെംഗളൂരു: ബെംഗളൂരു നോർത്ത് സർവകലാശാലയുടെ യൂണിഫൈഡ് യൂണിവേഴ്‌സിറ്റി ആൻഡ് കോളേജ് മാനേജ്‌മെൻ്റ് സിസ്റ്റം (യുയുസിഎംഎസ്) പോർട്ടൽ ഹാക്ക് ചെയ്ത മൂന്ന് പേർ പിടിയിൽ. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗിരീഷ്, സന്ദേശ്, സൂര്യ എന്നിവരാണ് അറസ്റ്റിലായത്. സിസ്റ്റം ഹാക്ക് ചെയ്ത് കോലാറിലെ 60-ലധികം ബിരുദ വിദ്യാർഥികളുടെ മാർക്ക് പ്രതികൾ തിരുത്തിയിരുന്നു.
ഗിരീഷും സന്ദേശും കോലാറിലെ എംഎൻജി പ്രീ-യൂണിവേഴ്‌സിറ്റി കോളേജിൻ്റെയും സ്മാർട്ട് ഡിഗ്രി കോളേജിൻ്റെയും ട്രസ്റ്റിമാരാണ്. സൂര്യ കോളേജിലെ വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും കൂടുതൽ പേർ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
പോർട്ടൽ ഹാക്ക് ചെയ്യാനും 60ലധികം വിദ്യാർഥികളുടെ മാർക്ക് തിരുത്താനും പ്രതികൾ സർവകലാശാല രജിസ്ട്രാർ തിപ്പേസ്വാമിയുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ദുരുപയോഗം ചെയ്യുകയായിരുന്നു. ഓരോ വിദ്യാർഥിയിൽ നിന്നും 15,000 മുതൽ 20,000 രൂപ വരെയാണ് മാർക്കിൽ മാറ്റം വരുത്താൻ ഇവർ ഈടാക്കിയത്. അടുത്തിടെ വിജയപുരയിൽ വിദ്യാർഥിയിൽ നിന്ന് പണം പിരിക്കാൻ ശ്രമിച്ച പ്രതികളിലൊരാൾ പിടിയിലായതോടെയാണ് വിവരം പുറത്തറിഞ്ഞത്.
TAGS: BENGALURU | HACKING
SUMMARY: Karnataka higher edu portal hacked, marks of over 60 failed students at Bengaluru North University tampered
കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴ് പേർ കൊല്ലപ്പെട്ടു. താമസ കേന്ദ്രങ്ങളിൽ ഡ്രോൺ പതിച്ചാണ് ഡിനിപ്രൊ നഗരത്തിൽ മൂന്നുപേർ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം മാഗഡി റോഡ് സോൺ ഓണാഘോഷം മാഗഡി റോഡ് സീഗേഹള്ളി എസ്ജി ഹാളിൽ നടക്കും. ബെംഗളൂരു വികസന…
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ. ബാലഗോപാലിന്‍റെ കാർ അപകടത്തിൽപെട്ടു. മന്ത്രിയടക്കം കാറിലുണ്ടായിരുന്നവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി വാമനപുരത്തായിരുന്നു അപകടം.കൊട്ടാരക്കരയിൽ നിന്ന്…
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…