BENGALURU UPDATES

നഗരവാസികളുടെ പരാതികളിൽ നടപടിയെടുത്തില്ല; 3 ബിബിഎംപി ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ബെംഗളൂരു: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി നഗരവാസികളിൽ നിന്നും നേരിട്ടു സ്വീകരിച്ച പരാതികളിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയ 3 ജീവനക്കാരെ ബിബിഎംപി സസ്പെൻഡ് ചെയ്തു. വെസ്റ്റ് സോണിലെ മഹാലക്ഷ്മിപുരം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് ബിബിഎംപി ചീഫ് കമ്മിഷണർ എം. മഹേശ്വർ റാവു നടപടി സ്വീകരിച്ചത്.

3 ജനസമ്പർക്കപരിപാടികളിൽ പൊതുജനങ്ങളിൽ നിന്നു സ്വീകരിച്ച പരാതികൾ പരിഹരിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനാലാണ് നടപടി. നഗരവാസികളുടെ പരാതികളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തുന്ന ജീവനക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും ബിബിഎംപി അറിയിച്ചു.

SUMMARY: Three BBMP staff sacked for ignoring public complaints.

WEB DESK

Recent Posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ അപകടം. ശനിയാഴ്ച രാവിലെ ആറ്റിങ്ങല്‍ വലിയകുന്ന് ഭാഗത്ത് നിന്ന് മാമത്തേക്ക് പോവുകയായിരുന്ന…

47 minutes ago

ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

പൂനെ: ജിമ്മില്‍ വ്യായാമത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. 37 കാരനായ മിലിന്ദ് കുല്‍ക്കർണിയാണ് മരിച്ചത്. പൂനെയിലെ പിംപ്രി-ചിഞ്ച്‌വാഡിലുള്ള ജിമ്മില്‍ വ്യായാമത്തിന്…

2 hours ago

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം

ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പുർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. മലയാളികളായ സിസ്റ്റർ പ്രീതി മേരി,…

2 hours ago

അമ്മയെ നോക്കാത്തവര്‍ മനുഷ്യരല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വന്തം അമ്മയെ പരിപാലിക്കാത്ത മകന്‍ മനുഷ്യനല്ലെന്ന് കേരളാ ഹൈക്കോടതി. കൊല്ലം സ്വദേശിയായ മകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി…

3 hours ago

സ്വര്‍ണവിലയില്‍ വൻ കുതിപ്പ്

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടു ദിവസം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. പവന് 74320 രൂപയായി. ഇന്നലെ പവന് 73200…

4 hours ago

വാഹന പരിശോധനയ്ക്കിടെ മുഖത്തടിച്ച്‌ പോലീസ്; പരാതിയുമായി യുവാവ്

മലപ്പുറം: മലപ്പുറത്ത് ബാങ്കിലേക്ക് പണം കൊണ്ട് പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ മുഖത്തടിച്ച്‌ പോലീസുകാരൻ. മഞ്ചേരിയിലാണ് സംഭവം. പിഴ ഈടാക്കുന്നതിനെച്ചൊല്ലിയാണ് പോലീസുകാരൻ…

5 hours ago