ബെംഗളൂരു: ത്രിദിന അന്താരാഷ്ട്ര ബെംഗളൂരു ഫിലിം ഫെസ്റ്റിവലിന് ഇന്ന് തുടക്കമാകും. ബെംഗളൂരു ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മറുപാക്കം, ഗമന വിമൻസ് കളക്ടീവ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് കൾച്ചർ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിലെയും വിദേശത്തെയും ഉൾപ്പെടെ 24 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
നോമാഡ്‌സ് ഹാവൻ: ഹോം, ബെലോംഗിംഗ്, ആൻഡ് നൊസ്റ്റാൾജിയ എന്ന പ്രമേയത്തിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ബസവനഗുഡി ബിപി വാഡിയ റോഡിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് കൾച്ചറിൽ ഡിസംബർ 18 വരെ ഫിലിം ഫെസ്റ്റിവൽ നടക്കും. 40-ലധികം എൻട്രികൾ ലഭിച്ചതായി ബെംഗളൂരു ഫിലിം സൊസൈറ്റിയുടെ ക്യൂറേറ്ററായ ജെസീക്ക വില്യംസ് അറിയിച്ചു.
TAGS: BENGALURU | FILM FESTIVAL
SUMMARY: Nomad’s Haven film festival to be kickstarted today
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…
കോഴിക്കോട്: നിയമസഭാ സ്പീക്കര്‍ അഡ്വ. എ എന്‍ ഷംസീറിന്റെ സഹോദരി എ.എന്‍.ആമിന (42) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് അന്ത്യം.കോഴിക്കോട് ബേബി…
ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ…
ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രശസ്തനായിരുന്നു നടന്‍ ഹരീഷ്…
എറണാകുളം: കോതമംഗലം ഡിപ്പോയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപ്പിടിച്ചു. എംസി റോഡില്‍ വട്ടപ്പാറ വേറ്റിനാടുവെച്ചാണ് അപകടം നടന്നത്. എൻജിനില്‍…