ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നുവീണ് അപകടം. ബാബുസപാളയയിലാണ് സംഭവം. മൂന്ന് പേരുടെ മൃതദേഹം കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തു. രണ്ടുപേരെ രക്ഷപ്പെടുത്തി. 14ലധികം പേർ കുടുങ്ങികിടക്കുന്നതായാണ് വിവരം.
ഫയർ ഫോഴ്‌സും, പോലീസും, എസ്ഡിആർഎഫ് ടീമും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്. നഗരത്തിൽ ചൊവ്വാഴ്ച പെയ്ത കനത്തമഴയ്ക്കിടെയാണ് കെട്ടിടം തകർന്നത്. തകർന്ന കെട്ടിടത്തിൽ നിന്ന് രക്തം വാർന്ന നിലയിൽ പുറത്തേയ്‌ക്ക് കൊണ്ട് വന്ന തൊഴിലാളികളിലൊരാളാണ് ഉള്ളിൽ കൂടുതൽ പേർ ഉണ്ടെന്ന് പറഞ്ഞത്. ഡിസിപി ദേവരാജിന്റെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
TAGS: BENGALURU | ACCIDENT
SUMMARY: Building collapses in bengaluru, three dies
തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിച്ച് റെയില്‍വേ. ദക്ഷിണ റെയിൽവേയ്‌ക്കു കീഴിലെ എട്ട് വന്ദേഭാരത് എക്‌സ്‌പ്രസുകളിലാണ് 15 മിനിറ്റ് മുമ്പുവരെ…
കൊല്ലം: വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തില്‍ തേവലക്കര ബോയ്‌സ് സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ പ്രധാനാധ്യാപിക…
ബെംഗളൂരു: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പ്രവാസി കോണ്‍ഗ്രസ് കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. കൊത്തന്നൂര്‍ എമറാള്‍ഡ്…
തിരുവനന്തപുരം: കനത്തമഴയെ തുടർന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസറഗോഡ്,…
ബെംഗളൂരു: ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ചാര സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഞായറാഴ്ച രാവിലെ 10.45 മുതല്‍ …
ബെംഗളൂരു: തൃശൂർ, തൃപ്രയാർ കിഴക്കേനടയില്‍ കോറമ്പില്‍വീട്ടില്‍ കെ ശാന്ത (70) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര അയ്യപ്പൻ ക്ഷേത്രത്തിന് സമീപം സൗമ്യ…