ബെംഗളൂരു: കാർ കനാലിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മാണ്ഡ്യ തിബ്ബനഹള്ളി ഗ്രാമത്തിനടുത്തുള്ള വിശ്വേശ്വരയ്യ (വിസി) കനാലിൽ തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. കാർ ഉടമയായ ഫയാസ് എന്ന ബാറ്ററി, അസ്ലം പാഷ, പീർ ഖാൻ എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന നയാസിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കാർ കനാലിലേക്ക് മറിയുകയായിരുന്നു. കനാലിൽ വെള്ളമൊഴുക്ക് കൂടുതലായിരുന്നു. ഫയർ ആൻഡ് എമർജൻസി സർവീസസ് ടീമും പോലീസും ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ കാർ പുറത്തെടുത്തു. മേലുകോട്ട് എംഎൽഎ ദർശൻ പുട്ടണ്ണയ്യയും സ്ഥലം സന്ദർശിച്ചു. കാർ ഏകദേശം 15 അടി താഴ്ചയിലേക്കാണ് കാർ വീണത്. ഹോൾഡിംഗ് കേബിൾ പൊട്ടി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ വീണ്ടും വെള്ളത്തിലേക്ക് കാർ വീണിരുന്നു. സംഭവത്തിൽ മാണ്ഡ്യ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Three dead, one survives after car plunges in Visvesvaraya Canal in Mandya
നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂർ ജില്ലയില്‍ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഇതോടെ ഈ…
കൊച്ചി: നർത്തകരായ ആർ.എൽ.വി. രാമകൃഷ്ണൻ, യു. ഉല്ലാസ് (പത്തനംതിട്ട) എന്നിവർക്കെതിരേ നൃത്താധ്യാപിക കലാമണ്ഡലം സത്യഭാമ നൽകിയ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി.…
മംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മംഗളൂരു, ബണ്ട്വാൾ താലൂക്കുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തഹസിൽദാർമാർ അവധി പ്രഖ്യാപിച്ചു. അംഗനവാടി,…
ബെംഗളൂരു: കർണാടക നിയമസഭ, നിയമനിർമാണ കൗൺസിലിന്റെ മൺസൂൺ സമ്മേളനം ഓഗസ്റ്റ് 11 മുതൽ 22 വരെ വിധാൻ സൗധയിൽ നടക്കും.…
കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. വിദേശത്തുള്ള…
ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത.താപനിലയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇന്ന് 20.3 ഡിഗ്രി…