ബെംഗളൂരു: നിയന്ത്രണം വിട്ട കാർ ലോറിയിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ചിത്രദുർഗ ഹോളാൽകെരെ ടൗണിൽ കനിവ് ആഞ്ജനേയ ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ആന്ധ്രാപ്രദേശ് സ്വദേശികളായ സുനിത (34), ശ്യാം (17), ശിവു (55) എന്നിവരാണ് മരിച്ചത്. ആന്ധ്രയിലെ ഗുണ്ടൂർ വെങ്കിടേഷ്പാളയയിൽ നിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ടൊയോട്ട ഇന്നോവ എംയുവി കാർ ആണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ കാർ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. നിയന്ത്രണം വിട്ട കാർ എതിർദിശയിൽ നിന്ന് വന്ന ലോറിയിലേക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. സംഭവത്തിൽ ഹോളാൽക്കെരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Three from Andhra village die as car crashes into lorry
ചണ്ഡീഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…
ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…
ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…
ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…
ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ…