ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ ബസുമായി കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വെയിൽ കാർ കർണാടക ആർടിസി ബസുമായി കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ശിവാജിനഗർ സ്വദേശികളായ ലിയാഖത് (50), അസ്മ (38), നൂർ (40) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞു ദിവസം രാത്രി രാമനഗര സംഗബസവനദൊഡ്ഡിക്ക് സമീപത്തായിരുന്നു അപകടം. മൈസൂരുവിൽ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ. നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച ശേഷം എതിരേ വന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. അപകടത്തെത്തുടർന്ന് പാതയിൽ വാഹന ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ രാമനഗര പോലീസ് കേസെടുത്തു.

<>TAGS: BENGALURU | ACCIDENT
SUMMARY: Tragic Accident On Bangalore-Mysore Expressway Claims Three Lives

Savre Digital

Recent Posts

കീം പരീക്ഷാ വിവാദം; സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി

ന്യൂഡൽഹി: പരീക്ഷാ വിവാദത്തില്‍ സ്റ്റേറ്റ് സിലബസ് വിദ്യാര്‍ഥികള്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. പുനഃക്രമീകരിച്ച റാങ്ക് പട്ടിക…

12 minutes ago

കര്‍ക്കടക വാവുബലി കൂപ്പണ്‍ വിതരണം

ബെംഗളൂരു: ശ്രീനാരായണ സമിതി കര്‍ക്കടക വാവുബലി കൂപ്പണ്‍ വിതരണം സമിതി ഓഫീസില്‍ വച്ച് പ്രസിഡന്റ് എന്‍ രാജമോഹനന്‍, ജനറല്‍ സെക്രട്ടറി …

22 minutes ago

കെഎൻഎസ്എസ് കുടുംബസംഗമം

ബെംഗളൂരു: കെഎൻഎസ്എസ് തിപ്പസാന്ദ്ര-സി വി രാമൻ നഗർ കുടുംബസംഗമം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് ഉദ്ഘാടനം ചെയ്തു.…

32 minutes ago

വിവാദങ്ങള്‍ക്കൊടുവില്‍ ‘ജാനകി വി’ പ്രേക്ഷകരിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ജാനകി വി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. U/A 16+ സർട്ടിഫിക്കറ്റ് ആണ്…

56 minutes ago

ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരുക്കേറ്റതായി റിപ്പോർട്ട്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ടെഹ്‌റാന്‍: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന് പരുക്കേറ്റിരുന്നതായി ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) റിപ്പോര്‍ട്ട്. ജൂണ്‍…

2 hours ago

മഹാരാഷ്ട്രയിൽ നിന്ന് തട്ടിയത് ഒന്നരക്കോടി; ആറം​ഗ മലയാളി കവർച്ചാ സംഘത്തെ വയനാട്ടില്‍ സാഹസികമായി പിടികൂടി

കൽപ്പറ്റ: വയനാട്ടിൽ ആറം​ഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പിടികൂടി പോലീസ്. മഹാരാഷ്ട്രയിൽ ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന…

3 hours ago