Categories: KARNATAKATOP NEWS

ട്രാവലർ വാനും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു

ബെംഗളൂരു: ട്രാവലർ വാനും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. കലബുറഗി അഫ്‌സൽപുർ താലൂക്കിൽ സോലാപൂർ-കലബുർഗി ദേശീയ പാതയിലാണ് അപകടമുണ്ടായത്. വാനിലുണ്ടായിരുന്ന രണ്ട് തീർഥാടകരും മറ്റൊരു സ്‌കൂട്ടർ യാത്രക്കാരനുമാണ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചത്. കലബുർഗിയിലെ സ്റ്റേഷൻ ബസാറിൽ നിന്നുള്ള അനൂപ് മാധവ് (29), മൈസൂരുവിൽ നിന്നുള്ള വിനിത കശ്യപ് (54), ഗൊബ്ബൂർ സ്വദേശിയായ ബസവരാജ് (33) എന്നിവരാണ് മരിച്ചത്.

വാനിലുണ്ടായിരുന്നവർ ബുധനാഴ്ച വൈകിട്ട് ദേവൽ ഗണഗാപുർ ഗ്രാമത്തിൽ നിന്ന് കലബുർഗിയിലെ ദത്താത്രേയ ക്ഷേത്രം സന്ദർശിച്ച് മടങ്ങുകയായിരുന്നു. മുമ്പിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിച്ച വാൻ നിയന്ത്രണം വിട്ട് കരിമ്പ് നിറച്ച ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇതിനിടെ ഇരുവാഹനങ്ങളുടെയും പുറകിലായിരുന്ന സ്കൂട്ടർ വാനിലേക്ക് ഇടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു.

TAGS: KARNATAKA | ACCIDENT
SUMMARY: Three pilgrims dies after van Hits with lorry

Savre Digital

Recent Posts

‘കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും’; കേരളസമാജം ദൂരവാണിനഗർ സാഹിത്യ സംവാദം 21ന്

ബെംഗളൂരു: 'കടമ്മനിട്ടയുടെ കവിതകളും കവിതയുടെ പുതിയ വഴികളും' എന്ന വിഷയത്തില്‍ കേരളസമാജം ദൂരവാണിനഗർ സാഹിത്യവിഭാഗം സംവാദം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന്…

6 hours ago

അമ്മ അ​തി​ജീ​വി​ത​യ്ക്കൊ​പ്പം, പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച ശി​ക്ഷ പോ​രാ, അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം: ശ്വേത മേനോൻ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത്…

6 hours ago

കേന്ദ്ര വിവരാവകാശ കമ്മീഷണര്‍ ആയി മലയാളി മാധ്യമ പ്രവർത്തകൻ പി ആര്‍ രമേശ് നിയമിതനായി

ന്യൂഡല്‍ഹി: കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനായി മലയാളിയായ പി ആർ രമേശ്. ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ സേവനമനുഷ്ഠിച്ച് വരുന്നതിനിടെയാണ്…

7 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്; നാളെ വോട്ടെണ്ണൽ, ഫലം രാവിലെ 8 മുതൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലിനായി സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. വോട്ടെണ്ണൽ നാളെ രാവിലെ 8…

7 hours ago

മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു

ബെംഗളൂരു: മുൻ മന്ത്രിയുടെ മകന്റെ എസ്‌യുവി കാർ ഇടിച്ച് യുവാവ് മരിച്ചു. ബെംഗളൂരു സൗത്ത് ജില്ലയിലെ മഗഡി സ്വദേശി 24…

7 hours ago

ശ്രീനാരായണ സമിതി വാർഷിക പൊതുയോഗം 14ന്

ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-മത് വാർഷിക പൊതുയോഗം ഡിസംബര്‍ 14ന് ഞായറാഴ്ച്ച രാവിലെ അൾസൂർ ഗുരുമന്ദിരത്തിലെ പ്രഭാത പൂജകൾക്ക് ശേഷം…

8 hours ago