റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ടയർ മോഷണം; വിദ്യാർഥിയടക്കം മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ടയർ മോഷണം പതിവാക്കിയ വിദ്യാർഥിയടക്കം മൂന്ന് പേർ പിടിയിൽ. നഗരത്തിലെ സ്വകാര്യ കോളേജ് വിദ്യാർഥിയായ പ്രേം കുമാർ, ഹോട്ടക് ജീവനക്കാരനായ പ്രീതം, മെക്കാനിക്ക് സയ്യിദ് സൽമാൻ എന്നിവരാണ് പിടിയിലായത്.

ബെംഗളൂരു സൗത്ത് സൗത്ത് ഡിവിഷനിലും പരിസരത്തുമുള്ള കാറുകളിൽ നിന്നാണ് മൂവരും മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 9ന് ബിഡിഎ സമുച്ചയത്തിലെ സൗജന്യ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ചക്രങ്ങൾ മോഷ്ടിക്കപ്പെട്ടതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്.

പ്രതികളിൽ നിന്നും വ്യത്യസ്ത കാറുകളുടെ 18 ടയറുകൾ, നാല് സ്കൂട്ടറുകൾ എന്നിവ പോലീസ് കണ്ടെടുത്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇവ ജെ.സി. റോഡിലെയും ബനശങ്കരിയിലെയും ടയർ കടകളിൽ വിൽപന നടത്തിവരികയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജയനഗർ പോലീസ് പറഞ്ഞു.

TAGS: BENGALURU
SUMMARY: Three, including a student, held for stealing wheels from parked cars

Savre Digital

Recent Posts

ഹാസനില്‍ 40 ദിവസത്തിനിടെ 21 ഹൃദയാഘാത മരണം, അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ബെംഗളുരു: ഹാസൻ ജില്ലയിൽ 40 ദിവസത്തിനിടെ 21 പേര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സര്‍ക്കാര്‍.…

14 minutes ago

കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂർ: കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആറ് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ്…

27 minutes ago

കോന്നിയില്‍ കാട്ടാന ആക്രമണം; 8 വനം വകുപ്പ് ജീവനക്കാര്‍ക്ക് പരുക്ക്

പത്തനംതിട്ട: കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തില്‍ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ…

51 minutes ago

കീം 2025 പരീക്ഷാഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് ഒന്നാം…

1 hour ago

മോഹൻലാലിൻറെ മകള്‍ വിസ്മയ സിനിമയിലേക്ക്

കൊച്ചി: മോഹൻലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തില്‍ നായികയായിട്ടാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണിയുടെ ചിത്രത്തിലേക്കാണെന്നാണ്…

2 hours ago

പറന്നുയര്‍ന്നതിന് പിന്നാലെ 900 അടി താഴ്ചയിലേക്ക് വന്ന് എയര്‍ ഇന്ത്യ വിമാനം; രക്ഷപ്പെട്ടത് തലനാരിഴക്ക്

ന്യൂഡൽഹി: അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യവിമാനം. ഡല്‍ഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെട്ടത്.…

2 hours ago