LATEST NEWS

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച്‌ അപകടം; മൂന്ന്പേര്‍ മരിച്ചു

കൊല്ലം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ മൂന്ന് മരണം. കൊട്ടാരക്കര നീലേശ്വരം ഗുരുമന്ദിരത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരായ പാലക്കാട് സ്വദേശി സഞ്ജയ്, കല്ലുവാതുക്കല്‍ സ്വദേശി വിജില്‍, അജിത്ത് എന്നിവരാണ് മരിച്ചത്.

അമിത വേഗതയിലെത്തിയ രണ്ടു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഒരു ബൈക്കില്‍ മൂന്ന്പേരും മറ്റൊരു ബൈക്കില്‍ ഒരാളുമാണ് ഉണ്ടായിരുന്നത്. മൂന്നുപേരെയും ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്കുകള്‍ അമിത വേഗതയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

SUMMARY: Three killed in motorcycle collision in Kottarakkara

NEWS BUREAU

Recent Posts

മെഡിസെപ്പ് ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടി

തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള…

9 hours ago

സി.ബി.എസ്.ഇ 10,12 പരീക്ഷാ തീയതികളിൽ മാറ്റം

ന്യൂഡൽഹി: 2026 മാർച്ച് 3 ന് നടത്താൻ നിശ്ചയിച്ചിരുന്ന 10, 12 ക്ലാസ് പരീക്ഷകൾ സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി സെൻട്രൽ ബോർഡ്…

9 hours ago

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

10 hours ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

11 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

11 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

11 hours ago