ബെംഗളൂരു: കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിൽ ജലാറ്റിൻ സ്റ്റിക്ക് ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ 3 പേർ അറസ്റ്റിൽ. കോലാറിലെ ക്വാറി തൊഴിലാളികളായ എച്ച്. ഗണേശ്, മുനിരാജു, ശിവകുമാർ എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 23നാണ് കലാശിപാളയ ബസ് സ്റ്റാൻഡിലെ ശുചിമുറിയിൽ നിന്ന് 6 ജലാറ്റിൻ സ്റ്റിക്കുകളും മറ്റു സ്ഫോടക വസ്തുക്കളും കണ്ടെടുത്തത്. ക്വാറിയിലെ ആവശ്യങ്ങൾക്കായി സ്ഫോടക വസ്തുക്കൾ കലാശിപാളയയിൽ നിന്ന് സ്വകാര്യ ബസിൽ കൊല്ലേഗലിലേക്കു കൊണ്ടുപോകുകയായിരുന്നു പ്രതികൾ.
യാത്രയ്ക്കു മുന്നോടിയായി ബസ് സ്റ്റാൻഡിലെ ശുചിമുറി ഉപയോഗിക്കാനെത്തിയ ഇവർ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെയും സുരക്ഷാ ജീവനക്കാരെയും കണ്ടു. പിടിക്കപ്പെടുമെന്ന് ഭയപ്പെട്ട് സ്‌ഫോടക വസ്തുക്കൾ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇവർക്ക് സ്ഫോടകവസ്തുക്കൾ എത്തിച്ചു നൽകിയ 3 പേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
SUMMARY: Three labourers caught for illegal transport of gelatine sticks and detonators found at Kalasipalya bus stand in Bengaluru.
ബെംഗളൂരു: നഗരത്തിൽ ജൂലൈയിൽ 25% കുറവ് മഴയാണ് ലഭിച്ചതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. ജൂലൈയിൽ ശരാശരി 86.4 മില്ലിമീറ്റർ…
റഷ്യയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായിരിക്കുന്നത്. അമേരിക്കയിലും ജപ്പാനിലും സുനാമി മുന്നറിയിപ്പ് നൽകി. റഷ്യയിലെ…
ബെംഗളൂരു: കരയിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന പ്രളയ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ)…
ബെംഗളൂരു: നഗരത്തിൽ ഓട്ടോ നിരക്ക് പരിഷ്കരിച്ച സർക്കാർ നടപടി അംഗീകരിക്കില്ലെന്ന് ഒരു വിഭാഗം ഡ്രൈവർമാർ പ്രഖ്യാപിച്ചു. 20 % വർധിപ്പിച്ച…
ബെംഗളൂരു: അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 11 മുതൽ വൈകിട്ട്…
ബെംഗളൂരു: സംസ്ഥാനത്ത് ജോലിസമയമുയർത്താനുള്ള നീക്കം ഉപേക്ഷിച്ച് കർണാടക സർക്കാർ. നിലവിലെ ഒൻപതുമണിക്കൂറും ഓവർടൈമടക്കം 10 മണിക്കൂറുമെന്ന ജോലിസമയം യഥാക്രമം 10…