ബെംഗളൂരു: മാഗഡി റോഡിൽ ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി 18.4 ലക്ഷം രൂപയുടെ സ്വർണം കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘം ജ്വല്ലറി ഉടമയെയും ജീവനക്കാരനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു.184 ഗ്രാം സ്വർണാഭരണങ്ങളാണ് നഷ്ടമായത്.
മോഷണത്തിനു ശേഷം കാറിൽ മൂവരും മാഗഡിയിലേക്കു രക്ഷപ്പെട്ടു. കട ഉടമയും ജീവനക്കാരനും ഇവരെ പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൃത്യത്തിനു ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. കളിതോക്കാണിതെന്നു സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികളെ കണ്ടെത്താൻ പോലീസ് ശ്രമം ആരംഭിച്ചു.
SUMMARY: Three masked men rob jewellery shop on Magadi road.
കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സമർപ്പിച്ച റിപ്പോർട്ടില്‍ ആർക്കെതിരെയും…
തിരുവനന്തപുരം: തിരുവനന്തപുരം ഡി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല എന്‍ ശക്തന്. കെ പി സി സി വൈസ്…
കൊല്ലം: ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോ വ്യാഴാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്ന് കുടുംബം. ഷാർജയിലെ കേസുമായി…
ന്യൂഡൽഹി: വിമാനാപകടത്തില്‍ മരിച്ച 166 പേരുടെ കുടുംബങ്ങള്‍ക്ക് എയർ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരം നല്കി. യാത്രക്കാരായ 147 പേരുടെ കുടുംബത്തിനും…
പാലക്കാട്: റെയില്‍പ്പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വള്ളിക്കുന്ന് നോര്‍ത്ത് ഒഴുകില്‍ തട്ടയൂര്‍ ഇല്ലത്ത് 'ശ്രേയസ്സ്' വീട്ടില്‍ രാജേഷിന്റെ…
ബെംഗളൂരു: ചിക്കമഗളൂരുവിൽ അനുവാദമില്ലാതെ വനമേഖലയിൽ ട്രക്കിങ് നടത്തിയ 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുദ്ദിഗെരെയിലെ ചർമാടി ചുരത്തിലെ ബിടിരുത്തല വനത്തിലേക്കു…