KERALA

പേരാമ്പ്ര സംഘർഷത്തിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ പോലീസിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. പേരാമ്പ്ര ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരുടെ എണ്ണം ഏഴായി.

ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ ദിവസത്തെ സംഘർഷത്തിലും സ്ഫോടകവസ്തു എറിഞ്ഞുവെന്ന ആരോപണത്തിലുമായി രണ്ട് കേസുകളാണ് പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അതേസമയം പോലീസ് നരനായാട്ട് തുടരുന്നതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. വീൺകുമാർ പറഞ്ഞു. നിരപരാധികളെയാണ് ജയിലിലാക്കുന്നത്. ഷാഫിയെ മർദിച്ച പോലീസിനെതിരെ നടപടി വൈകുന്നതായും പ്രവീൺകുമാർ ആരോപിച്ചു.
SUMMARY: Three more Congress workers in custody in Perambra clash

NEWS DESK

Recent Posts

ഹെബ്ബാൾ ജംക്‌ഷനിലെ പുതിയ സർവീസ് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു

ബെംഗളൂരു: ഹെബ്ബാൾ ജംക്ഷനിൽ പുതുതായി നിർമിച്ച സർവീസ് റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു. ജക്കൂർ ഭാഗത്തു നിന്നു യെലഹങ്കയിലേക്കുള്ള റോഡാണ് ഇന്നലെ…

41 minutes ago

മന്ത്ര മലയാളി അസോസിയേഷന്‍ ഓണാഘോഷം

ബെംഗളൂരു: മന്ത്ര മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അമൃത ഇന്റർനാഷണൽ വിദ്യാലയം സംഘടിപ്പിച്ച 'ഓണാരവം 2025’ ഓണാഘോഷം കൊടത്തിയിലെ സി.ബി.ആർ. കൺവെൻഷൻ…

1 hour ago

മഴ ശക്തം; ഇടുക്കിയില്‍ വെള്ളപ്പൊക്കം, നിർത്തിയിട്ടിരുന്ന വാഹനം മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി

ഇടുക്കി: അതിശക്തമായ മഴയില്‍ ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളമുയര്‍ന്നു. നെടുങ്കണ്ടത്തും കട്ടപ്പനയിലും നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. ജലനിരപ്പ് ഉയര്‍ന്ന…

1 hour ago

ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. പെരുവെമ്പ് മന്ദത്തുകാവ് ആനിക്കോട് കളത്തിൽ സി.ജി. അഖിലാ(29)ണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ…

2 hours ago

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ സെമിനാർ 26 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഒക്ടോബർ 26 ഞായറാഴ്ച 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ…

3 hours ago

തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി പീഡിപ്പിച്ചു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാരിയായ യുവതിയെയാണ് ഹോസ്റ്റല്‍ മുറിയില്‍…

10 hours ago