KERALA

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ മൂന്ന് ബിരുദ കോഴ്‌സുകള്‍

കാസറഗോഡ്: കേരള കേന്ദ്ര സർവകലാശാലയിൽ ഈ അധ്യയനവർഷം മുതൽ മൂന്ന് പുതിയ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കുന്നു. സ്കൂൾ ഓഫ് ബയോളജിക്കൽ സയൻസസിന് കീഴിൽ ബിഎസ്‌സി(ഓണേഴ്സ്‌) ബയോളജി, കൊമേഴ്സ് ആൻഡ് ഇന്റർനാഷണൽ ബിസിനസ് വകുപ്പിന് കീഴിൽ ബികോം (ഓണേഴ്‌സ്), ഫിനാൻഷ്യൽ അനലിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് വകുപ്പിന് കീഴിൽ ബിസിഎ (ഓണേഴ്സ്) എന്നിങ്ങനെ ദേശീയ വിദ്യാഭ്യാസ നയം 2020 പ്രകാരമുള്ള നാല് വര്‍ഷ ബിരുദ പ്രോഗ്രാമുകളാണ് തുടങ്ങുന്നത്..

മൾട്ടിപ്പിൾ എൻട്രി, മൾട്ടിപ്പിൾ എക്സിറ്റ് രീതിയിലാണ് കോഴ്‌സ് നടപ്പാക്കുക. ഒന്നാംവർഷം സർട്ടിഫിക്കറ്റും രണ്ടാംവർഷം ഡിപ്ലോമയും മൂന്നാംവർഷം ബിരുദവും നേടാൻ സാധിക്കും. മൂന്നുവർഷ ബിരുദത്തിനുശേഷം രണ്ടുവർഷം ബിരുദാനന്തര ബിരുദം ചെയ്യാം. നാലുവർഷം പഠിക്കുകയാണെങ്കിൽ ഡിഗ്രി ഓണേഴ്സ് വിത്ത് റിസർച്ച് ബിരുദം ലഭിക്കുക. ഇവർക്ക് ഒരുവർഷത്തെ ബിരുദാനന്തര ബിരുദം പഠിച്ചാൽ മതി. ബിരുദാനന്തരബിരുദമില്ലാതെ നേരിട്ട് ഗവേഷണത്തിന് പ്രവേശനം നേടാം. തിരുവനന്തപുരം കാപ്പിറ്റൽ സെന്ററിൽ ബിഎ ഇന്റർനാഷണൽ റിലേഷൻസ് എന്ന നാലുവർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമും സർവകലാശാല നടത്തുന്നുണ്ട്.

വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുജി പ്രവേശനത്തിന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ദേശീയ തലത്തില്‍ നടത്തിയ പൊതു പ്രവേശന പരീക്ഷ അടിസ്ഥാനമാക്കിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. പങ്കെടുത്തവര്‍ സര്‍വകലാശാലയുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്യണം.
SUMMARY: Three new undergraduate courses at the Central University of Kerala

NEWS DESK

Recent Posts

ചര്‍ച്ച പരാജയം; നാളെ സൂചന ബസ് സമരം

തിരുവനന്തപുരം: ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന സമരം നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ…

33 minutes ago

വി സിക്ക് തിരിച്ചടി; റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ​ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല റജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലർക്ക് തിരിച്ചടി. റജിസ്ട്രാറായി ഡോ.കെ എസ് അനിൽകുമാറിന് തുടരാമെന്ന് ​ഹൈക്കോടതി…

2 hours ago

സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 72080 രൂപയാണ് ഒരു പവൻ…

2 hours ago

ആർച്ച് ബിഷപ്പ് ഡോ. മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ ആർച്ച് ബിഷപ്പ് മാർ അപ്രേം മെത്രാപ്പോലീത്ത അന്തരിച്ചു. 85 വയസ്സായിരുന്നു. ഇന്ന് രാവിലെ…

4 hours ago

വി സി – സിൻഡിക്കേറ്റ് തർക്കം: കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍, ജോയിൻ്റ് റജിസ്ട്രാര്‍ക്കും സസ്പെന്‍ഷന്‍

തിരുവനന്തപുരം: കേരള സർവകലാശാല ജോയിന്റ് റജിസ്ട്രാർക്ക് സസ്പെൻഷൻ. റജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയതുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയിട്ടും റിപ്പോർട്ട് നൽകാതെ അവധിയിൽ…

4 hours ago

ബാങ്ക്‌ ഓഫ്‌ ബറോഡയിൽ 2,500 തസ്തികകളില്‍ ഒഴിവ്

ബാങ്ക് ഓഫ് ബറോഡ ലോക്കല്‍ ബാങ്ക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ആകെ 2,500 തസ്തികകളിലാണ് ഒഴിവ്. അപേക്ഷ സമര്‍പ്പിക്കാനുള്ള…

5 hours ago