ബെംഗളൂരു: പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് നഴ്സിംഗ് കോളേജ് വിദ്യാർഥികൾ മുങ്ങിമരിച്ചു. മൂഡ്ബിദ്രി താലൂക്ക് യെടപ്പടവ് സ്വദേശി ലോറൻസ് (20) ആണ് കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി താലൂക്ക് പാറേങ്കി സ്വദേശി സൂരജ് (19), ബണ്ട്വാൾ താലൂക്ക് വോഗ സ്വദേശി ജെയ്‌സൺ (19) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ നഴ്‌സിംഗ് വിദ്യാർഥികളാണ് മൂവരും.
ബുധനാഴ്ച വൈകീട്ട് വേണൂരിലെ സമീപത്തെ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂവരും. സുഹൃത്തിന്റെ വീട്ടിൽ പോയതായിരുന്നു മൂവരും. ഉച്ചഭക്ഷണത്തിന് ശേഷം പുഴയിൽ നീന്താൻ പോയ ഇവരെ ശക്തമായ ഒഴുക്കിൽ പെട്ട് കാണാതാകുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ വേണൂർ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Three youths drown in river while bathing
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എയുമായ പിവി അന്‍വറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
ബെംഗളൂരു: ആക്ടിവിസ്റ്റ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീകാന്ത് പംഗാർക്കർ മഹാരാഷ്ട്രയിലെ ജൽന കോർപറേഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.…
ബെംഗളൂരു: പൊങ്കൽ, മകരസംക്രാന്തി ആഘോഷങ്ങളോടനുബന്ധിച്ച യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ബെംഗളൂരു-കൊല്ലം, ബെംഗളൂരു-കണ്ണൂർ…
തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…
തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…
തിരുവനന്തപുരം: സ്കൂളിൽ നിന്ന് വരുന്ന വഴി വിദ്യാർഥിനിയെ വളർത്തു നായകൾ ആക്രമിച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…